Connect with us

ഫഹദിന് ഏറ്റവും ഇഷ്ടം ആ 2 ചിത്രങ്ങളിലെ മമ്മൂട്ടിയുടെ നടത്തം

Malayalam Breaking News

ഫഹദിന് ഏറ്റവും ഇഷ്ടം ആ 2 ചിത്രങ്ങളിലെ മമ്മൂട്ടിയുടെ നടത്തം

ഫഹദിന് ഏറ്റവും ഇഷ്ടം ആ 2 ചിത്രങ്ങളിലെ മമ്മൂട്ടിയുടെ നടത്തം

ഫഹദിന് ഏറ്റവും ഇഷ്ടം ആ 2 ചിത്രങ്ങളിലെ മമ്മൂട്ടിയുടെ നടത്തം

മലയാള സിനിമയില്‍ സ്ലോ മോഷനുകള്‍ക്ക് വലിയൊരു പങ്കുണ്ട്.. വേഗതയെക്കാളും ചില സന്ദര്‍ഭങ്ങള്‍ സ്ലോ മോഷനുകള്‍ക്കാണ് നിറഞ്ഞ കൈയ്യടി ലഭിക്കുക. അത്തരത്തിലൊരു സ്ലോ മോഷനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ അമല്‍ നീരജും ഫഹദ് ഫാസിലും.

മലയാളത്തിലെ സ്‌റ്റൈലിഷ് ചിത്രങ്ങളുടെ സംവിധായകന്‍ എന്നാണ് അമല്‍ നീരദ് പൊതുവെ അറിയപ്പെടുന്നത്. അമല്‍ നീരദും സ്ലോമോഷനും തമ്മില്‍ നല്ല ബന്ധമാണ്. ഏത് സീനെടുത്താലും മനോഹരമായൊരു സ്ലോ മോഷന്‍ അദ്ദേഹത്തിന്റെ ചിത്രത്തിലുണ്ടാകും. ഇതേകുറിച്ച് പങ്കുവെയ്ക്കുകയാണ് അമല്‍ നീരദും ഫഹദ് ഫാസിലും.

അമല്‍ നീരദിന് ആരാണ് സ്ലോമോഷനില്‍ കൈവിഷം നല്‍കിയതെന്ന അവതാരകയുടെ ചോദ്യത്തിന് ആദ്യം ഉത്തരം നല്‍കിയത് ഫഹദ് ഫാസിലായിരുന്നു. സ്റ്റൈല്‍ എന്നതിലുപരിയായി സ്ലോമോഷന്‍ നല്‍കുന്ന ഡീറ്റെയിലിംഗും ഭംഗിയും നല്‍കാന്‍ മറ്റൊന്നിനും സാധിക്കില്ല. അത് വിമര്‍ശനത്തിനായി ചൂണ്ടിക്കാണിക്കുമെങ്കിലും സ്ലോ മോഷന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ലെന്നും ഫഹദ് പറയുന്നു.


മമ്മൂട്ടിയുടെ നടത്തങ്ങളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ട് ചിത്രങ്ങളിലേതാണ്. ഒന്ന് ന്യൂഡെല്‍ഹിയിലെ കാല്‍ വയ്യാതെയുള്ള നടത്തവും രണ്ടാമത്തേത് ബിഗ് ബിയിലേതുമാണ്. അതിന് കാരണം സ്ലോമോഷന്‍ ആ രംഗങ്ങള്‍ക്ക് നല്‍കിയ ഡീറ്റെയിലിംഗ് ആയിരിക്കാമെന്നും ഫഹദ് പറയുന്നു.

Fahadh Fazil about Mammootty

More in Malayalam Breaking News

Trending

Recent

To Top