‘സീതയുടെ ഇന്ദ്രന്റെ’ മടങ്ങിവരവ് ഈ ആഴ്ച; ലൊക്കേഷനില്‍ ആഘോഷം..
ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ സീരിയലായ സീതയിലെ ഹിറ്റ് കഥാപാത്രമായ ഇന്ദ്രന് സീരിയലിലേക്ക് മടങ്ങിയെത്തുന്നു. ഒരു വേളയില്‍ സീരിയലില്‍ നിന്നും നായകനായ ഇന്ദ്രനെ പുറത്താക്കിയത് മിനിസ്ക്രീന്‍ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംവിധായകന് ഗിരീഷ് കോന്നിക്ക് നേരേ പ്രേക്ഷകര്‍ വധഭീഷണി വരെ മുഴക്കിയിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ഇന്ദ്രന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാനവാസ് വീണ്ടും സീരിയലിലേക്ക് തിരിച്ചെത്തുകയാണ്. സംവിധായകന് ഗിരീഷ് കോന്നിയും ഷാനവാസും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സെറ്റില്‍ ചെറിയ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഷാനവാസിനെ സീരിയലില്‍ നിന്നും മാറ്റിയത് എന്ന് സംവിധായകന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിവരം ഷാനവാസ് പുറത്തായപ്പോള്‍ തന്നെ മാധ്യമങ്ങള്‍ അറിഞ്ഞിരുന്നെങ്കിലും അണിയറപ്രവര്‍ത്തകരും താരങ്ങളും അടക്കം നിഷേധിച്ചിരുന്നു. തെറ്റിദ്ധാരണമൂലമാണ് അങ്ങനെയൊരു പ്രശ്നം ഉണ്ടായതെന്നും ഗിരീഷ് കോന്നി ഇപ്പോള്‍ തുറന്നു പറഞ്ഞു. ഷാനവാസിനെ മാറ്റി മറ്റൊരു ഇന്ദ്രനെ കൊണ്ടുവരാന്‍ എന്തായാലും തീരുമാനിച്ചിരുന്നില്ലെന്നും കോന്നി വ്യക്തമാക്കി.
‘മനസ്സറിയാത്ത കാര്യങ്ങള്‍ക്കു താന്‍ ക്രൂശിക്കപ്പെടുന്നുവെന്നും. ഒരു വ്യക്തി ഉണ്ടാക്കിയ തെറ്റിദ്ധാരണയുടെ പുറത്താണു താന്‍ ആ സീരിയലില്‍ നിന്നു പുറത്തായതെന്നുമായിരുന്നു ഷാനവാസ് അന്ന് പറഞ്ഞത്. സീരിയലില്‍ ഇന്ദ്രന് ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു കഥയില്‍ കാണിച്ചിരുന്നത്. എന്നാല്‍ ഇന്ദ്രനെ തിരിച്ചെത്തിക്കുകയാണ്.
കൈവിട്ടു പോയി എന്ന് കരുതിയിരുന്ന ആ മാണിക്യം തനിക്ക് തിരിച്ചു കിട്ടിയെന്നാണ് ഷാനവാസ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിച്ചത്. ഈ ആഴ്ച മുതല്‍ ഇന്ദ്രന് തിരിച്ചെത്തുന്ന എപ്പിസോഡുകള്‍ ടെലികാസ്റ്റ് ചെയ്ത് തുടങ്ങും. ഇന്നലെയാണ് സീതയിലെ ഇന്ദ്രന് തിരിച്ചെത്തുന്ന ഭാഗങ്ങളുടെ ഷൂട്ടിങ് നടന്നത്.
Indran Came back in seetha serial….
