Malayalam Breaking News
ഗോകുലിന്റെ ആ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു – സുരേഷ് ഗോപി
ഗോകുലിന്റെ ആ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു – സുരേഷ് ഗോപി
By
സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത് രാഷ്ട്രീയത്തിൽ സജീവമായ സുരേഷ് ഗോപി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി രണ്ടാം വരവ് നടത്തുന്നത്.
2015 ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആയിരുന്നു അവസാനമായി സുരേഷ് ഗോപി അഭിനയിച്ച ചിത്രം.അതേവര്‍ഷം പുറത്തിറങ്ങിയ ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന തമിഴ്ചിത്രത്തിലും സുരേഷ് ഗോപി വേഷമിട്ടിരുന്നു. ചിത്രത്തിലെ ഡോക്ടര്‍ വാസുദേവന്‍ എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനവുമായി സജീവമാകുകയായിരുന്നു. കഴിഞ്ഞ ദിവസം തമിഴരശന്റെ സെറ്റില്‍ സുരേഷ് ഗോപിയെ കാണാന്‍ മക്കളായ ഗോകുലും ഭവാനിയും എത്തിയിരുന്നു. മക്കളുടെ വരവ് അദ്ദേഹം തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
” മകന്‍ ഗോകുലും ഇളയമകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നിരുന്നു. എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്ന് കൈകെട്ടി നിന്നു കൊണ്ട് ഗോകുല്‍ ഇങ്ങനെ പറഞ്ഞു. ഈ ലൈറ്റുകള്‍ക്കും കലാകാരന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ നില്‍ക്കുന്ന അച്ഛനെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്നിരുന്നാലും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റും” – സുരേഷ് ഗോപി കുറിച്ചു.
ജോഷി ഒരുക്കിയ ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി വീണ്ടും എത്തുന്നുണ്ട്. നിഥിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഗോകുലും വേഷമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
suresh gopi about son gokul suresh