ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഐഎഫ്എഫ്കെയില് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാപക്കുറ്റത്തിന് കേസ്. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
തിയേറ്ററിനുള്ളില്‍ കയറാന്‍ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുന്പില് ഡെലിഗേറ്റുകള്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരില്‍ രണ്ടുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പൊലീസ് തങ്ങളെ മര്‍ദ്ദിച്ചു എന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിഹാരിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. കസ്റ്റഡിയിലുള്ള നവീന്‍ കിഷോര്‍ ചോര തുപ്പിയെന്നും നിഹാരിക പ്രതികരിച്ചു.
സിനിമ കാണാനായി ഐഎഫ്എഫ്കെ ടാഗോര്‍ തിയേറ്ററില്‍ വന്‍ തിരക്ക് ഉണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നല്‍കുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ‘അറിയിപ്പ്’, ‘വഴക്ക്’ എന്നീ സിനിമകള്‍ പ്രദര്‍ശിച്ചപ്പോഴും പ്രതിഷേധം ഉയര്‍ന്നിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ...