Connect with us

ഭിന്നശേഷിക്കാരനായ തന്റെ ആരാധകനെ കയ്യിലെടുത്ത് വിജയ്; സോഷ്യല്‍ മീഡയിയില്‍ വൈറലായി ചിത്രം

News

ഭിന്നശേഷിക്കാരനായ തന്റെ ആരാധകനെ കയ്യിലെടുത്ത് വിജയ്; സോഷ്യല്‍ മീഡയിയില്‍ വൈറലായി ചിത്രം

ഭിന്നശേഷിക്കാരനായ തന്റെ ആരാധകനെ കയ്യിലെടുത്ത് വിജയ്; സോഷ്യല്‍ മീഡയിയില്‍ വൈറലായി ചിത്രം

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡയിയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മാസത്തില്‍ ഒരിക്കല്‍ ആരാധകരോടൊപ്പം സമയം ചെലവിടാനുള്ള തന്റെ തീരുമാനം നടപ്പാക്കിയിരിക്കുകയാണ് വിജയ്.

നവംബര്‍ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഡിസംബറിലും ഫാന്‍ മീറ്റ് വിളിച്ചുചേര്‍ത്തിരിക്കുകയാണ് നടന്‍. ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് മക്കള്‍ ഇയക്കം ഫാന്‍ ക്ലബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും അഡ്മിനിസ്‌ട്രേറ്റേഴ്‌സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്.

ഇപ്പോഴിതാ തന്റെ ആരാധകര്‍ക്കൊപ്പം വിജയ് നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

‘വാരിസ്’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

Continue Reading

More in News

Trending

Recent

To Top