Connect with us

‘നൻപകല്‍ നേരത്ത് മയക്കം’ തമിഴിലേക്കും? ഡ്രീം വാരിയര്‍ പിക്ചേഴ്‍സാണ് അയല്‍ സംസ്ഥാനത്തേയ്‍ക്ക് ചിത്രത്തെ എത്തിക്കുന്നത്

Movies

‘നൻപകല്‍ നേരത്ത് മയക്കം’ തമിഴിലേക്കും? ഡ്രീം വാരിയര്‍ പിക്ചേഴ്‍സാണ് അയല്‍ സംസ്ഥാനത്തേയ്‍ക്ക് ചിത്രത്തെ എത്തിക്കുന്നത്

‘നൻപകല്‍ നേരത്ത് മയക്കം’ തമിഴിലേക്കും? ഡ്രീം വാരിയര്‍ പിക്ചേഴ്‍സാണ് അയല്‍ സംസ്ഥാനത്തേയ്‍ക്ക് ചിത്രത്തെ എത്തിക്കുന്നത്

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ടീം ആദ്യമായി ഒന്നിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിനായി സിനിമാപ്രേമികള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു. ഒടുവിൽ തിയേറ്ററിലും ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്

‘നൻപകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴിലേക്കും റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

‘നൻപകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴില്‍ ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് അയല്‍ സംസ്ഥാനത്തേയ്‍ക്ക് മമ്മൂട്ടി ചിത്രത്തെ എത്തിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവരും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

More in Movies

Trending

Recent

To Top