Connect with us

ഹിമ ശങ്കറിന്റെ പരസ്യക്കുളി.തന്നെ ആരും തുറിച്ച് നോക്കിയില്ലെന്നും താരം!

Articles

ഹിമ ശങ്കറിന്റെ പരസ്യക്കുളി.തന്നെ ആരും തുറിച്ച് നോക്കിയില്ലെന്നും താരം!

ഹിമ ശങ്കറിന്റെ പരസ്യക്കുളി.തന്നെ ആരും തുറിച്ച് നോക്കിയില്ലെന്നും താരം!

ഹിമ ശങ്കറിന്റെ പരസ്യക്കുളി.തന്നെ ആരും തുറിച്ച് നോക്കിയില്ലെന്നും താരം!

അഭിനയം പോലെ തന്നെ ഹിമ ശങ്കറിന്റെ മറ്റൊരു പാഷനാണ്‌ യാത്രകൾ. ബിഗ് ബോസ്സ് ഷോയിലൂടെ വിവാദ താരമായി മാറിയ ഹിമ അടുത്തിടെ ഒരു ഹിമാലയൻ യാത്രയും നടത്തിയിരുന്നു. അതും തനിച്ച്. കാരണം ഹിമാലയത്തിലേക്കുള്ള യാത്ര മുൻ കൂട്ടി പ്ലാൻ ചെയ്തിരുന്നതല്ല.

 

ഋഷികേശിൽ എത്തിയ താരം അവിടെ വെച്ച് ഒരു ബൈക്കറെ പരിചയപ്പെട്ടു. ഒരു ഗൈഡ് കൂടിയായിരുന്ന അയാൾ ഹിമയെ സുരക്ഷിതമായി ഹിമാലത്തിൽ എത്തിക്കുകയായിരുന്നു. യാത്രകളിൽ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയാനും അവിടുത്തെ സംസ്ക്കാരവും രീതികളുമൊക്കെ പലരോടും നേരിട്ട് ചോദിച്ചറിയാൻ ശ്രമിക്കാറുമുണ്ട് ഹിമ ശങ്കർ. കഴിയുന്നതും ഓരോ സ്ഥലവാസികളോടും നേരിട്ട് തന്നെ കാര്യങ്ങൾ അന്വേഷിച്ചറിയാറുണ്ട്.

അങ്ങനെ ഋഷികേശിൽ എത്തിയ ഹിമ സുന്ദരമായ ഒരു കാഴ്ച്ച കണ്ടു. ബദരീനാഥിൽ തപ്തകുണ്ഡ് എന്നൊരു സ്ഥലമുണ്ട്. അവിടെ ചൂട് വെള്ളം നിറയുന്നൊരു തടാകവും. ആ തടാകത്തിൽ സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നു. അതിനു സമീപത്തായി തന്നെ സ്ത്രീകൾക്ക് കുളിക്കാനായി പ്രത്യേകം കുളിപ്പുരയും ഒരുക്കിയിട്ടുണ്ട്.

എന്നാൽ എപ്പോഴും അതിന്റെ വാതിലുകൾ തുറന്നായിരുന്നു കിടന്നിരുന്നത്. അല്പ്പ വസ്ത്ര ധാരികളായ സ്ത്രീകളാണ്‌ അവിടേ കുളിക്കുന്നത്. ആരും മറ പുരയിലേക്ക് പോകുന്നുണ്ടായിരുന്നില്ല. ആരുടേയും തുറിച്ചു നോട്ടങ്ങളെ എതിരിടേണ്ട ഒരു സാഹചര്യം അവിടെയില്ലായിരുന്നു. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകുമായിരുന്നു? ഞാനും വസ്ത്രമഴിച്ച് അവരിൽ ഒരാളായി തടാകത്തിൽ കുളിച്ചു. ആ നാട്ടുകാരോട് എനിക്ക് ആദരവു തോന്നി.

ഒരിക്കൽ കൂടി തനിക്ക് ബദരീ നാഥിൽ പോകണമെന്നും രാത്രിക്കാഴ്ച്ചകൾ കൂടുതൽ ആസ്വദിക്കണമെന്നും ഹിമ പറയുന്നു. കൂടാതെ ഇനിയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്നും ചരിത്രങ്ങൾ കഥ പറയുന്ന സ്ഥലങ്ങൾ ഒരുപാട് കാണാനുണ്ടെന്നും ഹിമ പറഞ്ഞു.

Continue Reading
You may also like...

More in Articles

Trending

Recent

To Top