Connect with us

ഹിമ തന്നെ അടിക്കാന്‍ വേണ്ടിയല്ലാതെ വീശിയതാണ്. അത് എന്റെ കൈയ്യില്‍ നല്ല രീതിയില്‍ തന്നെ കൊള്ളുകയും വേദനിക്കുകയും ചെയ്തു. ഇനിയും അടിക്കുമോടീ എന്ന് ചോദിച്ച് ഞാന്‍ കഴുത്തിന് കയറി പിടിച്ചു; റോബിന്‍ പുറത്തായതിനെ കുറിച്ചും പറഞ്ഞ് സാബുമോന്‍

Malayalam

ഏറെ ജനശ്രദ്ധയുള്ള ടെലിവഷന്‍ പരിപാടിയാണ് ബിഗ്‌ബോസ്. ബിഗ്ബോസ് മലയാളം നാലാം സീസണും ഏറെ ജനശ്രദ്ധ നേടി മുന്നേറുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റിയാസിനെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തെ തുടര്‍ന്ന് ഡോ. റോബിന്‍ പുറത്തായത്. ഇതിന് പിന്നാലെ ഒന്നാം സീസണില്‍ സാബുമോനും ഹിമശങ്കറും തമ്മിലുള്ള ഒന്നാം സീസണിലെ തര്‍ക്കവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതോടൊപ്പം തന്നെ സാബുമോന്റെ അഭിമുഖവും വൈറലായി കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ കുഴപ്പമുണ്ടോന്ന് ചോദിച്ച് ബിഗ് ബോസ് വന്നെങ്കിലും രണ്ടാള്‍ക്കും കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ഒരു ഗെയിമില്‍ കാണിക്കേണ്ട സാമന്യ മര്യാദ ഇതാണെന്നാണ് സാബു മോന്‍ പറയുന്നത്.

‘ഹിമ തന്നെ അടിക്കാന്‍ വേണ്ടിയല്ലാതെ വീശിയതാണ്. അത് എന്റെ കൈയ്യില്‍ നല്ല രീതിയില്‍ തന്നെ കൊള്ളുകയും വേദനിക്കുകയും ചെയ്തു. ഇനിയും അടിക്കുമോടീ എന്ന് ചോദിച്ച് ഞാന്‍ കഴുത്തിന് കയറി പിടിച്ചു. എല്ലാവരും കൂടി പിടിച്ച് മാറ്റി. എന്നിട്ട് ബിഗ് ബോസ് വിളിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് ചോദിച്ചു. ഒരു വിഷയവും ഇല്ലെന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടിച്ച് പ്രശ്‌നം തീര്‍ത്തു. ഇതാണ് അന്തസുള്ള സ്ത്രീ എന്ന് പറയുന്നതെന്ന് അവതാരക ചോദിച്ചപ്പോള്‍ അതേ എന്ന്.

ഞങ്ങള്‍ തമ്മില്‍ അടി കൂടി നിലത്ത് വീണാലും അവള്‍ അങ്ങനെയേ പറയൂ. അത് ഫെയര്‍ ഗെയിം ആണ്. ഗെയിമിന് അകത്ത് ഫെയര്‍നെസ് വേണം. ഞങ്ങള്‍ തമ്മില്‍ അടി കൂടിയായിരുന്നു. പക്ഷേ പ്രശ്‌നമൊന്നുമില്ലെന്ന് ഞാനും ഹിമയും അങ്ങനെയേ പറയുകയുള്ളു. അത് നൂറ് ശതമാനം ഉറപ്പാണ്. ദേഹം നോവുന്നത് ലേശം പ്രശ്‌നമാണ്. ചെറിയ രീതിയിലാണെങ്കിലും ദേഹം നൊന്താല്‍ എനിക്ക് സഹിക്കാന്‍ പറ്റില്ല. എന്റെ ശരീരം അങ്ങനെയാണ്.

കൂട്ടുകാരെല്ലാം അത് പറഞ്ഞ് കളിയാക്കും. ഒന്ന് തൊട്ടാല്‍ പോലും അവിടെ പാട് വരും. പിള്ളേരെ പോലും ശരീരം വേദനിപ്പിച്ച് കളിക്കാറില്ല. അത് മക്കള്‍ക്കും അറിയാം. അവരെയും വേദനിപ്പിക്കില്ല. അവര്‍ തിരിച്ചും അങ്ങനെയാണ്. പിന്നെ ഇക്കിളി ഇടാന്‍ മക്കള്‍ വരും. അത് ചെയ്യരുത്, പാവമാണെന്ന് പറഞ്ഞ് പെണ്ണുപിള്ള വന്ന് പറയുമ്പോള്‍ മക്കള്‍ പിന്‍വാങ്ങും.

റിയാസ്, റോബിന്റെ കാര്യത്തില്‍ കാണിച്ചത് വളരെ മോശമാണ്. റിയാസും റോബിനും ബിഗ് ബോസില്‍ വരാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ ഫെയര്‍ ഗെയിമല്ല ഈ കാണിച്ചത്. റോബിനെ അല്ലാതെ പുറത്താക്കാന്‍ സാധിക്കില്ല. അത് കടുംവെട്ടാണ്. ടെക്‌നിക്കാലിറ്റി ഉണ്ടാക്കിയാല്‍ ഗെയിമില്‍ ഒരു രസമില്ലല്ലോ. ഒരു ഗെയിമിനകത്ത് മിനിമം മര്യാദ അങ്ങോട്ടും ഇങ്ങോട്ടും കാണിക്കണം. അന്തസ്സുള്ളവനാണെങ്കില്‍ ഞങ്ങള്‍ ഗെയിം ജയിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് പറയണം.

More in Malayalam

Trending

Recent

To Top