Articles
മാതാപിതാക്കൾ കുട്ടികളെ അടിച്ചു വളർത്തണം, എന്നാൽ മാത്രമേ അവർ നന്നാവൂ…; ഒന്നേ ഉള്ളെങ്കിലും ഉലക്കകൊണ്ട് തല്ലണം; ഈ പറയുന്ന പേരെന്റിങ് ശരിയാണോ?; ടോക്‌സിക് പേരെന്റിങ് മലയാള സീരിയലുകളിൽ നിന്നും മനസിലാക്കാം…. ; നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഇങ്ങനെ വളർത്തരുത്!!!!
മാതാപിതാക്കൾ കുട്ടികളെ അടിച്ചു വളർത്തണം, എന്നാൽ മാത്രമേ അവർ നന്നാവൂ…; ഒന്നേ ഉള്ളെങ്കിലും ഉലക്കകൊണ്ട് തല്ലണം; ഈ പറയുന്ന പേരെന്റിങ് ശരിയാണോ?; ടോക്‌സിക് പേരെന്റിങ് മലയാള സീരിയലുകളിൽ നിന്നും മനസിലാക്കാം…. ; നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഇങ്ങനെ വളർത്തരുത്!!!!
പുഴു സിനിമയ്ക്ക് ശേഷമാണ് ടോക്‌സിക് പേരന്റിംഗ് എന്ന വിഷയം വീണ്ടും ചര്‍ച്ചയായത്. ഇപ്പോൾ ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ അമ്മയറിയാതെയിൽ നീരജയും മഹാദേവനും അപർണ്ണയോട് ചെയ്യുന്നത് ഇതുപോലെ ഒരു ടോക്സിക് പേരെന്റിങ് ആയിരുന്നു. സത്യത്തില്‍ എന്താണ് ടോക്‌സിക് പാരന്റിംഗ്. കേൾക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടാകുമോ എന്നറിയില്ല… എങ്കിലും ഇന്നത്തെ അമ്മയറിയാതെ റിവ്യൂവിയിൽ ഈ വാക്ക് പറയേണ്ടി വന്നപ്പോൾ അതിനെ കുറിച്ച് കൂടുതൽ പറയണം എന്ന് തോന്നി അതുകൊണ്ട് എന്താണ് ടോക്‌സിക് പേരന്റിംഗ്? എന്ന് പറയണം.
ഇന്ന് ഇന്ത്യയില്‍ എന്തിന് സാക്ഷര കേരളത്തില്‍വരെ ബഹുഭൂരിപക്ഷം മാതാപിതാക്കളും ടോക്‌സിക്കാണ്. കുട്ടികള്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ അടിക്കുക. അവരെ അച്ഛന്റെ പേരുപറഞ്ഞ് അല്ലെങ്കില്‍ അമ്മയുടെ പേരുപറഞ്ഞ് വിറപ്പിച്ചു നിര്‍ത്തുക. ഓരോന്ന് ചെയ്യുന്നതില്‍ നിന്നും കുട്ടികളെ വിലക്കുക. എല്ലാവരേയും പേടിച്ച് ബഹുമാനത്തോടെ വളരുവാന്‍ നിര്‍ബന്ധിക്കുക ഇതെല്ലാം ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമ്പ്രദായമാണ്.
നിങ്ങള്‍ വലുതായാലും മാതാപിതാക്കളില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ചില ചൊല്ലുകളുണ്ട്. ഞങ്ങളെല്ലാം അച്ഛനെ പേടിച്ചാണ് ജീവിച്ചത്. അല്ലെങ്കില്‍ ജീട്ടുകാരെ ഭയഭക്തിയോടെയാണ് കണ്ടിരുന്നത് എന്ന്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ വളര്‍ത്തുന്നതാണോ യഥാര്‍ത്ഥ പാരന്റിംഗ്. പലരും എത്ര വിദ്യാഭ്യാസം ലഭിച്ചാലും തന്റെ മക്കളേയും ടോക്‌സിക്കായി വളര്‍ത്തുന്നതെന്തുകൊണ്ട്? ടോക്‌സിക് പാരന്റിംഗിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നമുക്ക് നോക്കാം…
മക്കള്‍ ഞങ്ങള്‍ക്കുവേണ്ടേി ജീവിക്കണം, അല്ലെങ്കില്‍ ഞങ്ങളുടെ ഇഷ്ടത്തിന് മക്കള്‍ ജീവിക്കണം. ഞങ്ങള്‍ക്കിഷ്ടപ്പെട്ട പെണ്ണിനെ കെട്ടണം. പേരന്‍സിന് ഇഷ്ടപ്പെട്ട ജോലി തെഞ്ഞെടുക്കണം എന്തിന് അവര്‍ക്കിഷ്ടപ്പെട്ട സബ്ജക്ട് വരെ മക്കളെക്കൊണ്ട് പഠിക്കുവാന്‍ നിര്‍ബന്ധിക്കുന്ന പാരന്‍സ് മക്കളുടെ ഇഷ്ടങ്ങള്‍ക്ക് ഒട്ടും പ്രാധാന്യം നല്‍കുന്നില്ല. സ്വന്തം കാര്യം, സ്വന്തം അത്മാഭിമാനം, സ്വന്തം അന്തസ്സ് എന്നിവ മാത്രം ചിന്തിക്കുന്നത് ടോക്‌സിക് പേരന്റ്‌സിന്റെ ലക്ഷണങ്ങളാണ്.
ഒരു നിസ്സാര അനുസരണക്കേടിനുവരെ വളരെ ക്രൂരമായി മര്‍ദ്ദിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. മുറഅറത്തു നിന്നും വടി ഒടിച്ചും കയ്യില്‍ കിട്ടുന്നതുകൊണ്ടുമെല്ലാം കുട്ടിയെ ചെറുപ്പം മുതല്‍ അടിച്ച് അനുസരണയുള്ളതാക്കുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ടോക്‌സിക് ആണ് എന്ന് പലരും തിരിച്ചറിയുന്നില്ല.
കുറമ്പുകാണിച്ചാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കുട്ടിയെ വളരെ മോശമായ രീതിയില്‍ ചീത്തപറയുകയും കുട്ടിയെ തളര്‍ത്തുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും മറ്റും ഉപയോഗിക്കുന്നത് ടോക്‌സിക് പേരന്റിംഗിന്റെ ലക്ഷണമാണ്.
കുട്ടികള്‍ എന്തെങ്കിലും ചെയ്താല്‍ അവരോട് മിണ്ടാതിരിക്കുക. അവര്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കുക എന്നിവയെല്ലാം മാതാപിതാക്കള്‍ നല്ലവരായതുകൊണ്ടല്ല, മറിച്ച് ടോക്‌സിക് ആതിന്റെ ലക്ഷണമാണ്.
നീ കഴിവുകെട്ടവനാണ്, നിന്നെ കണ്ടപ്പോള്‍ മുതല്‍ എന്റെ ജീവിതം നശിച്ചു, നിന്നെകൊണ്ട് ഒരു ഉപകാരവുമില്ല എന്നിങ്ങനെ നിരവധി കുറ്റപ്പെടുത്തലുകള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്കുനേരെ നടത്തുന്നത് ടോക്‌സിക്ക് പേരന്റിംഗിന്റെ ലക്ഷണമാണ്.
കുട്ടികളെ അച്ചടക്കം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പര മാതാപിതാക്കളും ടോക്‌സിക്കാവുന്നത്. എല്ലാവരുടേയും തെറ്റിധാരണ ടോക്‌സിക് പേരന്റിംഗ് ആണ് യാഥാര്‍ത്ഥ പാരന്റിംഗ് എന്നാണ്. ഇത്തരത്തില്‍ പെരുമാറിയാല്‍ കുട്ടികളില്‍ ബഹുമാനം ഉണ്ടാകൂ എന്ന് തെറ്റിധരിക്കുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ കൃത്യമായ സ്‌നേഹവും പരിചരണവും മകളോട് അടുത്തിടപഴകുവാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ലെങ്കില്‍ വളര്‍ന്നുവരുന്ന മക്കളില്‍ പല വൈകല്യങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.
കൂടുതൽ അറിയാം വീഡിയോ കാണുക !
about toxic parenting