Hollywood
ഹാരി പോട്ടര്‍ ടെലിവിഷന്‍ പരമ്പരയാകുന്നു
ഹാരി പോട്ടര്‍ ടെലിവിഷന്‍ പരമ്പരയാകുന്നു
കുട്ടികളുടെ ഏറെ പ്രിയപ്പെട്ട ഫാന്റസി കഥാപാത്രമായ ഹാരി പോട്ടര്‍ ടെലിവിഷന്‍ പരമ്പരയാകുന്നു. എച്ച്ബിഒ മാക്സ് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.
‘ഹോഗ്വാര്ട്സില്നിന്നുള്ള കത്ത് എത്തിക്കഴിഞ്ഞു. ഐക്കോണിക് പുസ്തകങ്ങളുടെ വിശ്വസ്തമായ ആവിഷ്കാരവുമായി, ഹാരി പോട്ടര്‍ ടെലിവിഷന്‍ പരമ്പര മാക്സിലൂടെ’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
അമേരിക്കന്‍ ചലച്ചിത്രനിര്‍മാണക്കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്സാണ് സീരീസ് പ്രഖ്യാപിച്ചത്. ഹാരി പോട്ടര്‍ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി മറ്റുതാരങ്ങളാകും സീരീസിന്റെ ഭാഗമാവുകയെന്നും കമ്പനി വ്യക്തമാക്കി.
ജെകെ റൗളിങ്ങിന്റെ വിഖ്യാതനോവലിനെ ആസ്പദമാക്കിത്തന്നെയാണ് പരമ്പര ഒരുങ്ങുക. ഏഴു പുസ്തകങ്ങളും ഏഴു കഥകളാണ് പറയുന്നത്. ഓരോ പുസ്തകത്തിന്റെയും കഥ ഓരോ സീസണായി ചിത്രീകരിക്കാനാണ് പദ്ധതി.
