Connect with us

അനുരാഗ് കശ്യപ് സണ്ണി ലിയോണ്‍ ചിത്രം ‘കെന്നഡി’ കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

News

അനുരാഗ് കശ്യപ് സണ്ണി ലിയോണ്‍ ചിത്രം ‘കെന്നഡി’ കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

അനുരാഗ് കശ്യപ് സണ്ണി ലിയോണ്‍ ചിത്രം ‘കെന്നഡി’ കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

2023ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് അനുരാഗ് കശ്യപ് ചലച്ചിത്രം ‘കെന്നഡി’. കാനില്‍ മിഡ് നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിലാണ് കെന്നഡി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സണ്ണി ലിയോണ്‍, രാഹുല്‍ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കെന്നഡി.

2023 മെയ് 16 മുതല്‍ 27വരെയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നേരത്തെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ച ഇന്ത്യന്‍ സംവിധായകനാണ് അനുരാഗ് കശ്യപ്. ഈ ചിത്രം 2013ല്‍ കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അനുരാഗ് കശ്യപ് സണ്ണി ലിയോണിനൊപ്പം ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാഹുല്‍ ഭട്ട് ഇത് രണ്ടാം തവണയാണ് അനുരാഗ് കശ്യപിനൊപ്പം പ്രവര്‍ത്തിക്കുന്നത്. ഭട്ടും കശ്യപും മുമ്പ് ‘അഗ്ലി’ എന്ന ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ ചിത്രം 2013ല്‍ കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2022ല്‍ പുറത്തിറങ്ങിയ ‘ദോബാര’ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം കാനിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമാണിത്.

More in News

Trending

Recent

To Top