Connect with us

കൃത്യസമയത്ത് ഷൂട്ടിങ് ലൊക്കേഷനിൽ എത്താൻ രജനികാന്ത് ചെയ്തത് ; വലിയ നടന്മാർക്കില്ലാത്ത അഹങ്കാരം; മലയാളത്തിൽ അന്നം മുട്ടിക്കുന്നത് ആരെന്ന് വ്യക്തമാക്കി ഹരീഷ് പേരടി!

News

കൃത്യസമയത്ത് ഷൂട്ടിങ് ലൊക്കേഷനിൽ എത്താൻ രജനികാന്ത് ചെയ്തത് ; വലിയ നടന്മാർക്കില്ലാത്ത അഹങ്കാരം; മലയാളത്തിൽ അന്നം മുട്ടിക്കുന്നത് ആരെന്ന് വ്യക്തമാക്കി ഹരീഷ് പേരടി!

കൃത്യസമയത്ത് ഷൂട്ടിങ് ലൊക്കേഷനിൽ എത്താൻ രജനികാന്ത് ചെയ്തത് ; വലിയ നടന്മാർക്കില്ലാത്ത അഹങ്കാരം; മലയാളത്തിൽ അന്നം മുട്ടിക്കുന്നത് ആരെന്ന് വ്യക്തമാക്കി ഹരീഷ് പേരടി!

സിനിമയിലായാലും രാഷ്രീയത്തിലായാലും ഇനി സാമൂഹിക വിഷയങ്ങളിലായാലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഹരീഷ് പേരടി. ആരുടെയും പക്ഷം പറയാതെ എന്തും വെട്ടിത്തുറന്നുപറയാറുള്ള ഹരീഷ് പേരടിക്ക് പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിൽക്കൂടുതൽ ആരാധകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകയോട് മോശമായ രീതിയില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ പരാതി ഉയര്‍ന്നതോടെ നിര്‍മാതാക്കളുടെ സംഘടന പ്രതികരിക്കുകയും നടനെ വിലക്കുകയും ചെയ്തു.

ഈ സംഭവത്തോട് അനുബന്ധിച്ച് നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വന്നത്. അതേ സമയം താരങ്ങള്‍ അവരുടെ ഉത്തരവാദിത്തം കൃത്യമായി ചെയ്യാതിരിക്കുന്നതിനെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

താരരാജാക്കന്മാര്‍ പോലും കൃത്യ സമയം പാലിക്കുമ്പോള്‍ ചിലര്‍ അഹങ്കാരം കാണിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പറയുന്നത്.

Read More ;
Read More ;

സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും.. നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്, അഹങ്കാരമാണ്..

അത് നിര്‍മ്മാതാവിന്റെയും സഹ നടി-നടന്‍മാരുടെയും തൊഴില്‍ നിഷേധിക്കലാണ്. അവരുടെ അന്നം മുട്ടിക്കലാണ്. രജനികാന്തും, കമലഹാസനും, ചിരഞ്ജീവിയും, മമ്മുട്ടിയും, മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണെന്ന്’ ഹരീഷ് പേരടി പറയുന്നു.

മാത്രമല്ല സിനിമാ ചിത്രീകരണത്തിനിടെ സമയം വൈകാതിരിക്കാന്‍ സൂപ്പര്‍താരം രജനികാന്ത് നടത്തിയ സാഹസത്തെ കുറിച്ചും ഹരീഷ് സൂചിപ്പിച്ചു.

‘യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട രജനി സാര്‍ ഒരു പോലീസുകാരന്റെ ബൈക്കില്‍ കയറി സമയത്തിന് ലൊക്ഷേനില്‍ എത്തിയപ്പോള്‍ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയര്‍ത്തി അത്ഭുതം കൊണ്ടതാണ്. തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്. അങ്ങോട്ടും ഇങ്ങോട്ടും മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം’… എന്നുമാണ് ഹരീഷ് പേരടി പറയുന്നത്.

read more ;

about Hareesh peradi

More in News

Trending

Recent

To Top