News
“മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ തങ്ങൾ വിലക്കും; അന്തസ്സുള്ള നിലപാട് പ്രതീക്ഷിക്കുന്നു എന്നും നിർമ്മാതാവ്!
“മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ തങ്ങൾ വിലക്കും; അന്തസ്സുള്ള നിലപാട് പ്രതീക്ഷിക്കുന്നു എന്നും നിർമ്മാതാവ്!
മലയാള സിനിമയിൽ ഇന്ന് വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്കകത്ത് മാത്രമല്ല, സിനിമയ്ക്ക് പുറത്തും ഇന്ന് അഴിച്ചുപണികൾ ധാരാളമാണ്. ഏറ്റവുമൊടുവില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായ രീതിയില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ ഉണ്ടായ കേസും വിമർശനങ്ങളുമാണ് ശ്രദ്ധേയമായത്. ഇതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിക്കുകയും നടനെ വിലക്കുകയും ചെയ്തു.
ഈ സംഭവത്തോട് അനുബന്ധിച്ച് നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വന്നത്. നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയതിൽ മമ്മൂട്ടി നടത്തിയ പ്രതികരണവും വിമർശനങ്ങൾക്ക് ഇടയാക്കി.
കഴിഞ്ഞ ദിവസം റോഷാക്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരിച്ചത്. ഒരു നടനേയും വിലക്കാൻ പാടില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. “വിലക്കിയിട്ടില്ല എന്നാണ് ഞാൻ അറിയുന്നത്. അങ്ങനെയല്ല എങ്കിൽ ആരേയും ജോലിയിൽ നിന്ന് വിലക്കാൻ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു.”
ഇപ്പോഴിതാ മമ്മൂട്ടിയുടെ വാക്കുകളെ വിമർശിച്ച് നിർമ്മാതാവ് ജി സുരേഷ് കുമാർ. മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ തങ്ങൾ വിലക്കും. ആരുടേയും അന്നം മുട്ടിക്കുന്നവനല്ല മറിച്ച് എല്ലാവർക്കും അന്നം നൽകുന്നവനാണ് നിർമ്മാതാവെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനോട് ആയിരുന്നു പ്രതികരണം.
“ഈ വിഷയത്തിൽ മമ്മൂട്ടി കാര്യങ്ങൾ പൂർണ്ണമായി മനസിലാക്കിയ ശേഷമാണോ പ്രതികരിച്ചത് എന്ന് തനിക്ക് സംശയമുണ്ട്. കാര്യങ്ങൾ മനസിലാക്കിയ ശേഷം മാത്രം മമ്മൂട്ടിയെ പോലൊരാൾ പ്രതികരിക്കണമായിരുന്നു. നടൻ്റെ പ്രതികരണത്തിന് പിന്നാലെ തന്നോട് പല മാധ്യമ പ്രവർത്തകരും ചോദ്യങ്ങളുമായി വന്നിരുന്നു. എന്നാൽ പരിശോധിച്ച ശേഷം പറയാമെന്ന് താൻ മറുപടി നൽകി. ഇപ്പോൾ വിഷയം പൂർണ്ണമായി മനസിലാക്കിയ ശേഷമാണ് താൻ പ്രതികരിക്കുന്നത് എന്ന് സുരേഷ് കുമാർ വ്യക്തമാക്കി.
മമ്മൂട്ടിയോ മോഹൻലാലോയെന്നല്ല ആരു പറഞ്ഞാലും വിഷയത്തിൽ തങ്ങൾ ശക്തമായി പ്രതികരിക്കും. അതിന് ആരെയും തങ്ങൾ ഭയപ്പെടുന്നില്ല. പണ്ട് തിലകൻ ഉൾപ്പടെയുള്ള പല അഭിനേതാക്കളെയും താരങ്ങളുടെ സംഘടനായ അമ്മ വിലക്കിയിട്ടുണ്ട്. അന്ന് നിർമ്മാതാക്കളുടെ സംഘടന അതിനെ ചോദ്യം ചെയ്തിട്ടില്ല. അതേപോലെ അന്തസ്സുള്ള നിലപാട് മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.”
about mamootty
