Connect with us

നടിയെ ആക്രമിച്ച കേസ്; തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി ഇരിക്കാമല്ലോയെന്ന് നാദിർഷ

News

നടിയെ ആക്രമിച്ച കേസ്; തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി ഇരിക്കാമല്ലോയെന്ന് നാദിർഷ

നടിയെ ആക്രമിച്ച കേസ്; തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി ഇരിക്കാമല്ലോയെന്ന് നാദിർഷ

സിനിമ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിർഷ. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ദിലീപിനൊപ്പം നാദിര്‍ഷ ഉണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദത്തിന് 35 വര്‍ഷം പഴക്കമുണ്ട്. കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്. തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്നാണ് ദിലീപ് പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസ് കലാപരമായ ജീവിത്തെ ബാധിച്ചിട്ടില്ലെന്നാണ് നാദിർഷ പറയുന്നത് . താനോ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമല്ലേ ഭയപ്പെടേണ്ടതുള്ളൂവെന്നും നാദിർഷ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

നാദിർഷയുടെ വാക്കുകളിലേക്ക്

ഇക്കഴിഞ്ഞ കാലങ്ങൾക്കിടയിൽ നിരവധി പ്രശ്നങ്ങളിലൂടെയാണ് ദിലീപും നാദിർഷയും കടന്ന് പോയിട്ടുള്ളത്. അത് ഇരുവരുടേയും ക്രീയേറ്റിവിറ്റിയെ ബാധിക്കാറുണ്ടോയെന്നതായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിനെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് അവതാരകന്റെ ചോദ്യം. ഇതിന് നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മുക്ക് ധൈര്യമായി തന്നെ ഇരിക്കാലോ എന്നായിരുന്നു നാദിർഷ നൽകിയ മറുപടി. നമ്മൾ ട്രാൻസ്പരന്റ് ആണെങ്കിൽ എങ്ങനെയാണ് അതൊക്കെ നമ്മുടെ ക്രിയേറ്റിവിറ്റിയെ ബാധിക്കുകയെന്നും നാദിർഷ ചോദിച്ചു.

കുറ്റബോധം തോന്നണമെങ്കിൽ നമ്മൾ അങ്ങനെയുള്ള കാര്യം ചെയ്തിട്ടുണ്ടെങ്കിൽ എന്ന് തോന്നണം. അല്ലെങ്കിൽ നമ്മുടെ സുഹൃത്ത് ചെയ്തിട്ടുണ്ടെന്ന് തോന്നണം. അപ്പോഴേ നമ്മുക്ക് ഭയം ഉണ്ടാകുകയുള്ളൂ. തെറ്റ് ചെയ്തെങ്കിലാണ് അതിനെ കുറിച്ച് ഓർത്ത് ഉറക്കം നഷ്ടപ്പെടുകയുള്ളൂ. നമ്മളൊക്കെ നല്ല സുഖമായി ഉറങ്ങി ആരെങ്കിലും കുത്തിയെണീച്ചാൽ മാത്രം എഴുന്നേൽക്കുന്നവരാണ്.

അങ്ങനെ മനസമാധാനത്തോടെ ജീവിക്കാൻ സാധിക്കണമെങ്കിൽ ഉള്ളിന്റെ ഉള്ളിൽ നമ്മൾ തെറ്റുകാരല്ല എന്ന തോന്നലുണ്ടാകണം. അതുകൊണ്ടാണ് ഞങ്ങൾ ജോലിയുമായി മുന്നോട്ട് പോകുന്നത്. പുറത്തിറക്കാൻ പറ്റുന്നില്ലെങ്കിലും ഇപ്പോഴും പാരഡി പാട്ടുകളും മറ്റും ചെയ്യാറുണ്ട്. സുഹൃത്തക്കളെ കേൾപ്പിക്കാറുമുണ്ട്. ഞങ്ങൾ സ്റ്റേജ് ഷോസിന് പോകാറുണ്ട്. ഒന്നും നമ്മളെ ബാധിക്കാറില്ല.

ദിലീപുമായി അടുത്ത ബന്ധമാണ് ഇപ്പോഴും ഉള്ളത്. ദിലീപ് ഇപ്പോൾ മദ്രാസിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. നാട്ടിൽ വന്നാൽ ഫ്ളാറ്റിൽ വരാറുണ്ട്. ഞങ്ങൾ എന്ന് കൂടിയ ആളുകളാണ്. ഞങ്ങൾ വളരെ തമാശ പറഞ്ഞും സംസാരിച്ചുമൊക്കെയാണ് പോകുന്നത്. സീരിയസായി മുഖവും കയറ്റി വെച്ച് സംസാരിക്കേണ്ട കാര്യങ്ങളൊന്നും ഇല്ലല്ലോ. കൂട്ടുകാർക്ക് ആവശ്യം ഉള്ളപ്പോൾ ഞാൻ എന്നും അവർക്കൊപ്പം ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തിൽ നാദിർഷ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സാക്ഷിയാണ് നാദിർഷ. കേസിൽ നിരവധി തവണ നാദിർഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിർഷാ തനിക്കു പണം നൽകിയതായി കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. തൊടുപുഴയിലെ സിനിമാ ലൊക്കേഷനിൽ വച്ച് 25,000 രൂപ നൽകിയെന്നായിരുന്നു സുനി പോലീസിന് നൽകിയ മൊഴി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുൻപായിരുന്നു നാദിർഷ പണം നൽകിയതെന്നും നാദിർഷയുടെ മാനേജരിൽ നിന്നാണ് പണം കൈപ്പറ്റിയതെന്നുമായിരുന്നു പൾസർ സുനിയുടെ മൊഴി. ജയിലിൽ വെച്ച് പൾസർ സുനി വിളിച്ചവരിൽ നാദിർഷ ഉണ്ടെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജയിലിൽ നിന്നും തനിക്ക് കോൾ വന്നതായി നാദിർഷയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

ദിലീപ് ഉൾപ്പെട്ട വധശ്രമ ഗൂഡാലോചന കേസിൽ ക്രൈം ബ്രാഞ്ച് നാദിർഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു നാദിർഷയെ ചോദ്യം ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദിലീപിനോട് ഫോണിൽ ഏറ്റവുമധികം സംസാരിച്ചതെന്നായിരുന്നു അന്ന് നാദിർഷ നൽകിയ മൊഴി.

സഹസംവിധായകനായി സിനിമാ ജീവിതം തുടങ്ങിയ ​ദിലീപ് പിന്നീട് സഹനടനായി സ്ക്രീനിൽ വന്ന് തുടങ്ങിയപ്പോൾ നാദിർഷയും ദിലീപിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്ന് നിരവധി ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ദിലീപ് നായകനായി. നാദിർഷയും രാവണപ്രഭു അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചില ചർച്ച ചെയ്യപ്പെട്ട ഹ്രസ്വ ചിത്രങ്ങളിലും നാദിർഷ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top