Connect with us

ഇനി അവള്‍ ചേച്ചിയമ്മ, വീണ്ടും പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

News

ഇനി അവള്‍ ചേച്ചിയമ്മ, വീണ്ടും പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

ഇനി അവള്‍ ചേച്ചിയമ്മ, വീണ്ടും പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. മിമിക്രി വേദികളിലൂടെ സിനിമയിലെത്തി വെള്ളിത്തിരയില്‍ സ്വന്തമായ സ്ഥാനമുണ്ടാക്കിയ നടനാണ് ഗിന്നസ് പക്രു. നായകനായും ഹാസ്യതാരമായുമെല്ലാം സ്‌ക്രീനില്‍ തിളങ്ങിയ അദ്ദേഹം തന്റെ ജീവിതത്തിലെ വളരെ വലിയ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.താന്‍ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെണ്‍കുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടര്‍ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്

ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീര്‍ത്തി എന്ന മറ്റൊരു മകള്‍ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാര്‍ഷികം.

അതേസമയം പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ഗിന്നസ് പക്രു. പ്രഭുദേവ നായകനായ ബഗീരയാണ് ഗിന്നസ് പക്രുവിന്റേതായി ഈയിടെ തിയേറ്ററുകളിലെത്തിയത്.

More in News

Trending