Social Media
ദ്വിജ മോൾക്കിന്ന് ചോറൂണ്; ചിത്രങ്ങൾ പങ്കുവെച്ച് ഗിന്നസ് പക്രു
ദ്വിജ മോൾക്കിന്ന് ചോറൂണ്; ചിത്രങ്ങൾ പങ്കുവെച്ച് ഗിന്നസ് പക്രു
രണ്ടാമത്തെ മകളായ ധ്വജകീര്‍ത്തിയുടെ ചോറൂണിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഗിന്നസ് പക്രു. ‘ആ…ആ…അമ്… അം…ദ്വിജ മോൾക്കിന്ന് ചോറൂണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം.’ എന്നാണ് ചിത്രത്തിന് താഴെയുള്ള കുറിപ്പ്. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ചോറൂണ്. ദ്വിജക്കുട്ടിയ്ക്കുള്ള ആശംസകൾ കൊണ്ട് നിറയുകയാണ് ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകളിൽ.
മൂത്ത മകള്‍ ദീപ്ത കീർത്തിയ്ക്കൊപ്പം കുഞ്ഞിനെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് കുഞ്ഞ് ജനിച്ച സന്തോഷവാർത്ത താരം ആരാധകർക്കായി പങ്കുവച്ചത്. ദീപ്തകീർത്തി കുഞ്ഞനുജത്തിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രത്തിന് ‘ചേച്ചിയമ്മ’ എന്ന അടിക്കുറിപ്പായിരുന്നു പക്രു നൽകിയത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത് 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.