Connect with us

അടുത്ത ബന്ധുക്കള്‍ പോലും വിവാഹത്തിന്റെ പേരില്‍ ഭയങ്കരമായ കുത്തുവാക്കുകള്‍ പറഞ്ഞു, പറയാന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു, ചിലര്‍ പറഞ്ഞത് 15 ദിവസം തികയ്ക്കില്ലെന്നാണ്; ഗിന്നസ് പക്രു

Malayalam

അടുത്ത ബന്ധുക്കള്‍ പോലും വിവാഹത്തിന്റെ പേരില്‍ ഭയങ്കരമായ കുത്തുവാക്കുകള്‍ പറഞ്ഞു, പറയാന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു, ചിലര്‍ പറഞ്ഞത് 15 ദിവസം തികയ്ക്കില്ലെന്നാണ്; ഗിന്നസ് പക്രു

അടുത്ത ബന്ധുക്കള്‍ പോലും വിവാഹത്തിന്റെ പേരില്‍ ഭയങ്കരമായ കുത്തുവാക്കുകള്‍ പറഞ്ഞു, പറയാന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു, ചിലര്‍ പറഞ്ഞത് 15 ദിവസം തികയ്ക്കില്ലെന്നാണ്; ഗിന്നസ് പക്രു

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാര്‍ ആദ്യമായി നായകനാകുന്നത്. ഏറ്റവും പൊക്കം കുറഞ്ഞ നായകന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ ചിത്രത്തിലൂടെ നടന്‍ സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്. പക്രുവിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. 2006ല്‍ ആണ് പക്രു ദീപ്തിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ മകള്‍ ദീപ്ത കീര്‍ത്തിയും മലയാളികള്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് രണ്ടാമത്തെ മകള്‍ കൂടി പിറന്നത്. താന്‍ വിവാഹിതനായ സാഹചര്യത്തെക്കുറിച്ചും അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഗിന്നസ് പക്രുവിപ്പോള്‍.

സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഗിന്നസ് പക്രു മനസ് തുറന്നത്. ഭാര്യ ഗായത്രി മോഹന്‍ തന്റെ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെക്കുറിച്ച് നടന്‍ സംസാരിച്ചു. അവന്റെ ഉത്തരവാദിത്തങ്ങളെല്ലാം കഴിഞ്ഞു. പെങ്ങള്‍മാരെയൊക്കെ അയച്ചു. വീടൊക്കെ വെച്ചു. ഇനി അവനൊരു പെണ്‍കുട്ടിയെ നോക്കണം എന്ന് അമ്മ അടുത്ത് താമസിക്കുന്ന ചേച്ചിയോട് പറഞ്ഞു. അവര്‍ പോയി ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ പറഞ്ഞു.

ഈ പെണ്‍കുട്ടിക്ക് വേണ്ടിയല്ല പറയുന്നത്. ഇവരുടെ ബന്ധത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവിടെ പറയാനാണ്. ഒരു തമാശ പോലെ അവരുടെ വീട്ടില്‍ അത് ആദ്യം വീഴുന്നു. എല്ലാവരും ചിരിച്ചു. പിന്നീട് കാര്യങ്ങള്‍ സീരിയസായി. ആ ചിരിയാണോ കാരണം എന്നറിയില്ല. അന്ന് ഫോണും കാര്യങ്ങളൊന്നും ഇല്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് കഴിഞ്ഞ് പുള്ളിക്കാരി റിസല്‍ട്ടും പ്രതീക്ഷിച്ച് നില്‍ക്കുകയാണ്.

ആദ്യം തമാശയായെങ്കിലും പുള്ളിക്കാരി സീരിയസാണെന്ന് വീട്ടില്‍ അവതരിപ്പിച്ചു. എതിര്‍പ്പുകള്‍ വന്നു. എനിക്ക് ഭയങ്കരമായ താല്‍പര്യമുണ്ടെന്ന് അവള്‍ പറഞ്ഞപ്പോള്‍ അവരുടെ ഇഷ്ടപ്രകാരം വീട്ടുകാര്‍ തീരുമാനിക്കുകയാണ് ചെയ്തത്. അന്ന് ഞാന്‍ അറേഞ്ച്ഡ് മാര്യേജിന് എതിരായി നില്‍ക്കുകയാണ്. ആ സമയത്ത് ചാനലില്‍ നിന്ന് ലൗ ലെറ്റര്‍ വരുന്ന കാലമാണ്. ചേട്ടന്റെ നീളക്കുറവാണ് എനിക്കിഷ്ടം എന്നൊക്കെയുള്ള റൂട്ട്. കുടുംബം ആലോചിച്ച് കല്യാണം കഴിപ്പിക്കുന്ന കാര്യം എന്റെ ചിന്തയിലേ ഇല്ലായിരുന്നെന്നും ഗിന്നസ് പക്രു പറയുന്നു.

ആലോചന ശരിയാണോ സത്യമാണോ എന്നറിയാന്‍ ആദ്യം വീട്ടുകാരെയാണ് വിട്ടത്. വീട്ടുകാര്‍ പോയി വീടൊക്കെ കണ്ട് ഇവരോട് സംസാരിച്ചു. എന്നെ പറ്റി ചില ധാരണകളൊക്കെ കൊടുത്തു. ഞാന്‍ ചെന്ന് എന്റെ രണ്ട് മണിക്കൂര്‍ ഇന്റര്‍വ്യൂ ആയിരുന്നു. അതേക്കുറിച്ച് ഇപ്പോഴും ഭാര്യ പറയും. പറഞ്ഞതിലൊന്നും ഒരു കാര്യവുമില്ലെന്ന്. കാരണം ഞാന്‍ പറഞ്ഞത് മുഴുവന്‍ എന്റെ നെഗറ്റീവ് ആയിരുന്നെന്നും ഗിന്നസ് പക്രു വ്യക്തമാക്കി.

വീട്ടില്‍ ദേഷ്യപ്പെടാറുണ്ടെന്നും ഗിന്നസ് പക്രു പറയുന്നു. മകളെ ഒന്ന് നോക്കുകയേ ഉള്ളൂ. ദേഷ്യപ്പെടില്ല. സമൂഹത്തില്‍ ചിലര്‍ നമ്മളെ തമാശക്കാരായി കാണുമെങ്കിലും അവര്‍ അവരുടെ കുടുംബത്തില്‍ എങ്ങനെയാണോ അത് പോലെയാണ് ഞാനും. ഒരിടത്തും ഒരു കോംപ്രമൈസും ഇല്ല. ഉത്തരവാദിത്തമുള്ള അച്ഛനും ഭര്‍ത്താവുമാണ്. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യും. അവിടെ നിന്ന് എന്തെങ്കിലും കുഴപ്പം വന്നാല്‍ കാര്യങ്ങളൊക്കെ പറയും. പെട്ടിത്തെറിക്കലും ബഹളം വെക്കലുമൊന്നുമില്ലെന്ന് ഗിന്നസ് പക്രു പറയുന്നു.

വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമാകുന്നു. അവളുടെ കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ പോലും വിവാഹത്തിന്റെ പേരില്‍ ഭയങ്കരമായ കുത്തുവാക്കുകള്‍ പറഞ്ഞിരുന്നു. പറയാന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ചിലര്‍ പറഞ്ഞത് 15 ദിവസം തികയ്ക്കില്ലെന്നാണ്. പക്ഷെ അതെല്ലാം ഞാന്‍ കുറേ വര്‍ഷം കഴിഞ്ഞാണ് അറിയുന്നത്.

കാരണം എന്നോട് പറഞ്ഞാല്‍ എനിക്ക് വിഷമമായെങ്കിലോ. ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന വാശി വന്നെന്നും ഗിന്നസ് പക്രു വ്യക്തമാക്കി. വിവാഹശേഷം കുഞ്ഞുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ അവിടെയും ദൈവം തനിക്കൊപ്പം നിന്നു. ആദ്യത്തെ കുട്ടി നഷ്ടപ്പെട്ടപ്പോള്‍ ഭയങ്കര പ്രശ്‌നമായി. മകള്‍ ജനിച്ചപ്പോള്‍ ആ കുട്ടി തന്നെ തിരിച്ച് വന്ന പോലെയാണ് തനിക്ക് തോന്നിയതെന്നും ഗിന്നസ് പക്രു വ്യക്തമാക്കി.

More in Malayalam

Trending