Connect with us

ചിത്രത്തില്‍ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു, നവ്യയ്ക്ക് ആ കാര്യത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു; സംവിധായകന്‍

News

ചിത്രത്തില്‍ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു, നവ്യയ്ക്ക് ആ കാര്യത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു; സംവിധായകന്‍

ചിത്രത്തില്‍ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു, നവ്യയ്ക്ക് ആ കാര്യത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു; സംവിധായകന്‍

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

കാവ്യയെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് നവ്യ നായരും. കാവ്യയെ പോലെ തന്നെ ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നവ്യാ നായര്‍.

കാവ്യയും നവ്യയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു വിനീത് നായകനായി എത്തിയ ബനാറസ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്. എങ്കിലും ഈ സിനിമ പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടാതെ പോയിരുന്നു. നേമം പുഷ്പരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇരു നായികമാര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയായിരുന്നു ചിത്രം ഒരുക്കിയത്.

ഒരു വന്‍ താരനിര തന്നെ അണിനിരന്ന ഈ ചിത്രത്തിലെ പാട്ടുകളും ദൃശ്യ ഭംഗിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തെ പറ്റി അടുത്തിടെ സംവിധായകന്‍ നേമം പുഷ്പരാജ് ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അഭിനേതാക്കള്‍ തമ്മിലുളള സ്വരച്ചേര്‍ച്ച ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ചിത്രത്തില്‍ കാവ്യയ്ക്കും നവ്യയ്ക്കും തുല്യ പ്രധാന്യം തന്നെയായിരുന്നു. എന്നാല്‍ ഒരു അല്‍പം കൂടുതല്‍ കാവ്യയ്ക്ക് ആയിരുന്നു. ചിത്രത്തില്‍ നമ്മള്‍ കൊടുത്ത റോള്‍ അവര്‍ സ്വീകരിക്കുക ആയിരുന്നു. അല്ലാതെ അവര്‍ക്കൊരു മുന്‍ഗണനയൊ സെലക്ട് ചെയ്യാനുള്ള അവസരമോ കൊടുത്തിരുന്നില്ല.

എന്നാല്‍ നവ്യയ്ക്ക് അതിലൊരു തെറ്റിദ്ധാരണ ഉണ്ടാവുകയായിരുന്നു. കുറച്ചു സമയത്തേയ്ക്ക് മാത്രമായിരുന്നു അത്. ചിത്രത്തില്‍ തന്റെ വേഷം അപ്രധാനമായിപ്പോയോ എന്നായിരുന്നു സംശയം. കാരണം ബനാറസിന്റെ ഷൂട്ട് തുടങ്ങയപ്പോഴേയ്ക്കും മാസികയിലും മറ്റും കാവ്യയുടേയും വിനീതിന്റേയും ചിത്രങ്ങള്‍ വാരന്‍ തുടങ്ങി.

കാവ്യയ്ക്ക് അമിതമായി പ്രാധാന്യം കിട്ടുന്നുണ്ടെന്നും തന്റെ ക്യാരക്ടറിലേയ്ക്ക് മറ്റാരെയെങ്കിലും നോക്കണമെന്ന് നവ്യ മറ്റു ചിലര്‍ വഴി അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തെറ്റിദ്ധാരണകള്‍ എല്ലാം മാറുകയായിരുന്നു. ചെറിയ കഥാപാത്രം ആണെങ്കിലും കാവ്യയ്ക്ക് പരാതിയില്ല. അതാണ് കാവ്യയുടെ സ്വഭാവം.

കാവ്യയുടെ ആ സ്വഭാവത്തെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്. ലൊക്കേഷനില്‍ നടന്ന ഒരു സംഭവമാണ് ഇതിനായി പറഞ്ഞത്. ചിത്രത്തിലെ സോംഗ് കോസ്റ്റ്യൂം ഒരു ദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാം റെഡിയായിട്ടും കാവ്യ എത്തിയില്ല. വസ്ത്രം പ്രശ്‌നമായതു കൊണ്ട് കാവ്യ വരുന്നില്ല എന്ന് അസോസിയേറ്റാണ് വന്ന് പറയുന്നത്.

ഞാന്‍ ഉടന്‍ തന്നെ കാവ്യയെ ചെന്ന് കണ്ടു. നല്ല ഡ്രസ് ആണല്ലോ. ഇതിനെന്താ പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍, കുഴപ്പമില്ലേ എന്ന് ചോദിച്ച് അവള്‍ എന്റെ കൂടെ വന്ന് അഭിനയിക്കുക ആയിരുന്നു. എന്നാല്‍ ആ സ്ഥാനത്ത് നവ്യ ആയിരുന്നെങ്കില്‍ ഒരുപക്ഷെ അതൊരു പ്രശ്‌നമായേക്കാം എന്നും നേമം പുഷ്പരാജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

More in News

Trending