Connect with us

മമ്മൂക്ക എന്നെ പക്രു എന്ന് വിളിക്കാറില്ല,അജയാ എന്നേ വിളിക്കാറുള്ളൂ, ഭയങ്കര പ്രചോദനമാണ് മമ്മൂക്ക; ഗിന്നസ് പക്രു

Movies

മമ്മൂക്ക എന്നെ പക്രു എന്ന് വിളിക്കാറില്ല,അജയാ എന്നേ വിളിക്കാറുള്ളൂ, ഭയങ്കര പ്രചോദനമാണ് മമ്മൂക്ക; ഗിന്നസ് പക്രു

മമ്മൂക്ക എന്നെ പക്രു എന്ന് വിളിക്കാറില്ല,അജയാ എന്നേ വിളിക്കാറുള്ളൂ, ഭയങ്കര പ്രചോദനമാണ് മമ്മൂക്ക; ഗിന്നസ് പക്രു

അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി.മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് തിയേറ്ററുകളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. ആദ്യ ദിനങ്ങളില്‍ തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

സിനിമയെ കുറിച്ച് ​ഗംഭീര പ്രതികരണം പ്രേക്ഷകരിൽ നിന്നും വരാൻ തുടങ്ങിയതോടെ അളവില്ലാതെ തനിക്ക് നൽകുന്ന സ്നേഹത്തിന് നന്ദി അറിയിച്ച് മമ്മൂട്ടിയും എത്തിയിരുന്നു. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡെന്നും മുഴുവന്‍ ടീമിന്റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നുമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്
അതിന് ഒരുപാട് സ്‌നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം എന്നായിരുന്നു മമ്മൂട്ടി എഴുതിയത്. കഥകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും കഥാപാത്രങ്ങൾ‌ തെരഞ്ഞെടുക്കുന്ന കാര്യത്തിലും മമ്മൂട്ടിയെ കടത്തി വെട്ടാൻ ഒരു നടൻ ഇന്ന് മലയാളത്തിൽ ഇല്ല. പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്ന കാര്യത്തിലും മുന്നിലാണ് മമ്മൂട്ടി.

കഴിവുകൾ അം​ഗീകരിക്കാനും അതിന് വേണ്ട പിന്തുണ നൽകാനും എപ്പോഴും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. മിമിക്രി ആർട്ടിസ്റ്റും നടനുമായ അസീസ് അടക്കമുള്ളവർ മമ്മൂട്ടിയുടെ പിന്തുണ കരിയറിനെ എത്രത്തോളം ഉയർത്തി എന്നതിനെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അത്തരത്തിൽ നടൻ മമ്മൂട്ടിയുടെ പിന്തുണ ഒരുപാട് സഹായമായിട്ടുള്ള നടനാണ് ​ഗിന്നസ് പക്രു.

മമ്മൂക്ക തന്നെ പക്രുവെന്ന് പോലും വിളിക്കാറില്ലെന്നും അജയ എന്ന് മാത്രമെ ഇന്നേവരെ വിളിച്ചിട്ടുള്ളൂവെന്നും അദ്ദേഹം ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യനാണെന്നുമാണ് ​ഗിന്നസ് പക്രു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘മമ്മൂക്ക എന്നെ പക്രു എന്ന് വിളിക്കാറില്ല. അജയാ എന്നേ വിളിക്കാറുള്ളൂ. ഭയങ്കര പ്രചോദനമാണ് മമ്മൂക്ക. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്.’

‘മലയാള സിനിമയിലെ സകല താരങ്ങളും അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് വരെ അദ്ദേഹമൊരു പാഠമാണ്. മമ്മൂക്ക സിനിമയില്‍ മാത്രമെ അഭിനയിക്കൂ. അദ്ദേഹം ജീവിതത്തില്‍ അഭിനയിക്കാറില്ല. ജീവിതത്തില്‍ അദ്ദേഹം പച്ചയായ ദൈവഭയമുള്ള നന്മയുള്ള സാധാരണക്കാരനായ മനുഷ്യനാണ്.’
പച്ചപ്പൊക്കെ കാണുന്നത് അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞങ്ങളൊന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ സെറ്റിലായിരിക്കുമ്പോഴാണ് എനിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൊറിയറായി ലഭിക്കുന്നത്. മമ്മൂക്കയാണ് ആ കൊറിയര്‍ കൈപറ്റിയത്.’

‘ഇതൊരു ചെറിയ കാര്യമല്ലെന്നും ആഘോഷിക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. പിന്നീടുള്ള ഷോട്ടുകളിലൊക്കെ അദ്ദേഹം ഗിന്നസ് എന്ന് വിളിക്കുമായിരുന്നു. അന്ന് മുതലാണ് ഞാന്‍ പേരിനോടൊപ്പം ഗിന്നസ് എന്ന് ചേര്‍ത്തത്’, എന്നാണ് ഗിന്നസ് പക്രു പറഞ്ഞത്.

തിരക്കുള്ള നടനാണെങ്കിലും മിനിസ്ക്രീനിലെ എല്ലാ പരിപാടികളുടെയും കാഴ്ചക്കാരനാണ് മമ്മൂട്ടി. അത്തരത്തിൽ നോട്ട് ചെയ്യുന്ന താരങ്ങളെ തന്റെ സിനിമകളിലേക്ക് മമ്മൂട്ടി സജസ്റ്റ് ചെയ്യാറുണ്ടെന്നതും പലരും പറഞ്ഞ് കേട്ടിട്ടുള്ള കാര്യമാണ്. അടുത്തിടെയായിരുന്നു ​​ഗിന്നസ് പക്രുവിന് ഒരു മകൾ കൂടി പിറന്നത്.

പിന്നീട് വിഷു ദിനത്തില്‍ രണ്ടാമത്തെ മകളുടെ പേരും ചിത്രവും താരം പുറത്തുവിട്ടിരുന്നു. ദ്വിജ കീര്‍ത്തി എന്നാണ് മകള്‍ക്ക് പേര് നല്‍കിയത്. 2006 മാര്‍ച്ചിലായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടെയും വിവാഹം. 2009ല്‍ മൂത്ത മകള്‍ ദീപ്ത ജനിച്ചു. ദീപ്തയ്ക്ക് ഇപ്പോള്‍ 14 വയസായി. ദീപ്ത അച്ഛനെപ്പോലെ തന്നെ ഒരു കൊച്ചു സെലിബ്രിറ്റിയാണ്.

More in Movies

Trending