Life Style
67ാം വയസ്സില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തി മഞ്ജു വാര്യരുടെ അമ്മ ഗിരിജ വാര്യര്‍; പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദിയെന്ന് നടി
67ാം വയസ്സില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തി മഞ്ജു വാര്യരുടെ അമ്മ ഗിരിജ വാര്യര്‍; പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദിയെന്ന് നടി
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു. അസുരന്‍ എന്ന ധനുഷ് ചിത്രത്തിന് പിന്നാലെ അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും മഞ്ജു നായികയായി എത്തിയിരുന്നു. തമിഴ് സൂപ്പര്‍ താരം അജിത് നായകനായ ചിത്രത്തില്‍ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്.
നിലമ്പൂര്‍ ആയിഷയുടെ ജീവിത കഥയാണ് ആയിഷ പറയുന്നത്. കുറേക്കാലത്തിന് ശേഷമാണ് മഞ്ജു വാര്യരെ തേടി മലയാളത്തില്‍ ഒരു ഹിറ്റ് സിനിമ വരുന്നത്. അതിനാല്‍ തന്നെ നടിയുടെ ആരാധകര്‍ ഇത് ആഘോഷമാക്കിയിട്ടുണ്ട്. മുന്‍പ് കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, പത്രം, തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ തരംഗം സൃഷ്ടിച്ച മഞ്ജുവിന്റെ അഭിനയ മികവ് ഉപയോഗപ്പെടുത്താന്‍ പറ്റിയ സിനിമകളും കഥാപാത്രങ്ങളും രണ്ടാം വരവില്‍ ലഭിച്ചിരുന്നില്ലെന്നാണ് സിനിമാ നിരീക്ഷകര്‍ പറയുന്നത്.
ഈ പരാതിക്കുള്ള മറുപടി കൂടി ആയിരിക്കുകയാണ് ആയിഷ. വെറും മൂന്ന് വര്‍ഷം മാത്രം സിനിമകളില്‍ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി 13 വര്‍ഷം കാത്തിരുന്നവരാണ് ആരാധകര്‍. ഈ പ്രതീക്ഷയ്‌ക്കൊത്ത് മഞ്ജുവിന്റെ സിനിമകള്‍ ഉയരണമെന്നാണ് ഇവരുടെ അഭിപ്രായം.
2016 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ ആണ് മഞ്ജു തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടിയിരുന്നു. 44 കാരി ആയ മഞ്ജു വാര്യര്‍ കാണാന്‍ ഇപ്പോഴും ചെറുപ്പമാണ്. പ്രായം വെറും നമ്പര്‍ മാത്രമാണെന്നും സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്നുമാണ് മഞ്ജു വ്യക്തമാക്കിയത്. പ്രായം ഒരു കടമ്പയല്ലെന്ന ട്രെന്‍ഡ് തന്നെ മഞ്ജു വാര്യര്‍ക്ക് കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാക്കാനായി എന്നത് വാസ്തവമാണ്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ മഞ്ജുവിനെ കടത്തി വെട്ടിയിരിക്കുകയാണ് നടിയുടെ അമ്മ ഗിരിജ വാര്യര്‍. 67ാം വയസ്സില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ഗിരിജ വാര്യര്‍. മഞ്ജുവാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ പ്രശംസിച്ച് ഒരു കുറിപ്പും മഞ്ജു പങ്കു വെച്ചിട്ടുണ്ട്.
‘അമ്മാ, ജീവിതത്തില്‍ എന്ത് ചെയ്യുന്നതിലും പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദി. നിങ്ങളുടെ 67ാം വയസ്സിലാണ് ഇത് ചെയ്യുന്നത്’. ‘എന്നെയും മില്യണ്‍ കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിക്കുന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു, ഒപ്പം നിങ്ങളില്‍ അഭിമാനിക്കുന്നു,’ മഞ്ജു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചതിങ്ങനെ. ഇതിനകം നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ സന്തോഷം പ്രകടിപ്പിച്ചത്.
ഗീതു മോഹന്‍ദാസ്, വീണ നായര്‍ തുടങ്ങിയവര്‍ കമന്റുകളുമായെത്തി. നേരത്തെ മഞ്ജുവിന്റെ അമ്മ കഥകളിയും ചെയ്തിരുന്നു. അടുത്തിടെ ആണ് മഞ്ജുവും ഒരിടവേളയ്ക്ക് ശേഷം സ്‌റ്റേജില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും മഞ്ജു ശ്രദ്ധിക്കപ്പെടുകയാണ്. നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രം തുനിവ് മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. അജിത്തിനൊപ്പമാണ് ഈ സിനിമയില്‍ മഞ്ജു അഭിനയിച്ചത്. നടിയുടെ ആദ്യ തമിഴ് സിനിമ അസുരനും മികച്ച വിജയം നേടിയിരുന്നു.
അടുത്തിടെ കൃഷ്ണനായി മഞ്ജു വേദിയില്‍ നിറഞ്ഞാടിയതും ഏറെ ചര്‍ച്ചയായിരുന്നു. രാധേ ശ്യാം എന്ന ഡാന്‍സ് ഡ്രാമയില്‍ ശ്രീകൃഷ്‌നായാണ് മഞ്ജു വേഷമിട്ടത്. ഗുരു ഗീത പത്മകുമാറാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. രാധയുടേയും കൃഷ്ണന്റേയും പ്രണയമാണ് ഡാന്‍സ് ഡ്രാമയുടെ പ്രമേയം. സൂര്യ ഫിലിം ഫെസ്റ്റിവല്‍ വേദിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം.
മഞ്ജു കൃഷ്ണനായി വേദിയില്‍ നിറഞ്ഞു നിന്ന് ആടി തിമിര്‍ത്തു. താരത്തിന്റെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടികഴിഞ്ഞു. നിരവധി താരങ്ങള്‍ ആണ് ചിത്രങ്ങള്‍ക്ക് താഴെ മഞ്ജുവിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നത്. ആയിഷയില്‍ നിന്ന് കൃഷ്ണനിലേക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്. കലാജീവിതത്തിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു. കലാക്ഷേത്ര പൊന്നിയാണ് കണ്ണന് പ്രിയപ്പെട്ടവളായ രാധയായി മഞ്ജുവിനൊപ്പം നൃത്തം ചെയ്തത്.