Connect with us

ടെലിവിഷൻ പരിപാടികളിൽ വന്ന് സ്ത്രീകൾക്കൊപ്പം, അതിജീവിതമാർക്കൊപ്പം സംസാരിക്കുന്ന ഭാ​ഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചു; മലർന്ന് കിടന്ന് തുപ്പരുതെന്നാണ് പറഞ്ഞത്; ആരോപണവുമായി യുവതി

Actress

ടെലിവിഷൻ പരിപാടികളിൽ വന്ന് സ്ത്രീകൾക്കൊപ്പം, അതിജീവിതമാർക്കൊപ്പം സംസാരിക്കുന്ന ഭാ​ഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചു; മലർന്ന് കിടന്ന് തുപ്പരുതെന്നാണ് പറഞ്ഞത്; ആരോപണവുമായി യുവതി

ടെലിവിഷൻ പരിപാടികളിൽ വന്ന് സ്ത്രീകൾക്കൊപ്പം, അതിജീവിതമാർക്കൊപ്പം സംസാരിക്കുന്ന ഭാ​ഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചു; മലർന്ന് കിടന്ന് തുപ്പരുതെന്നാണ് പറഞ്ഞത്; ആരോപണവുമായി യുവതി

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരെയുണ്ടായ ലൈം ​ഗികാതിക്രമങ്ങളെ കുറിച്ചും മറ്റും പറഞ്ഞ് രം​ഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഡബ്ബിംഗ് ആർടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മിയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഹെയർ സ്റ്റൈലിസ്റ്റ്.

തനിക്ക് നേരിട്ട ദുരനുഭവം മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി ശാസിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. ഒരു ചാനലിൽ സംസാരിക്കവെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഞാൻ പ്രവർച്ചിട്ടുള്ളൂ. പലയിടത്ത് നിന്നും ലൈം ​ഗികാതിക്രമങ്ങളും മറ്റും നേരിടേണ്ടി വന്നതിനാൽ പലയിടത്തും നിന്നും തിരിച്ച് വരേണ്ടി വന്നിട്ടുണ്ട്. പരാതി പറഞ്ഞിടങ്ങളിൽ നിന്ന് അവർ തന്നെ കട്ട് ചെയ്ത് വിട്ടിട്ടുമുണ്ട്. താൻ മൂന്നര വർഷമായിട്ടേയുള്ളൂ സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുള്ളൂവെന്നും യുവതി പറയുന്നു.

ഒരു സെറ്റിൽ നിന്നും ഇത്തരത്തിലുള്ള മോശം കാര്യങ്ങൾ നേരിടേണ്ടി വന്നപ്പോൾ ഫെഫ്കയിൽ തന്നെ പരാതിപ്പെട്ടിരുന്നു. നമ്മൾക്ക് വേണ്ടി, സ്ത്രീ പക്ഷത്തിന് വേണ്ടി നിൽക്കുന്നവർ തന്നെ നമ്മളെ ഭ്രാന്തിയാക്കി മോശക്കാരിയാക്കിയാണ് സംസാരിക്കുന്നത്. സ്ത്രീകൾ തന്നെയാണ് നമ്മളോട് ഏറ്റവും കൂടുതൽ മോശമായി പെരുമാറുന്നത്.

അവരുടെ പെരുമാറ്റാം കണ്ട് കരഞ്ഞ് സെറ്റിൽ നിന്നും പോകാൻ നിന്നപ്പോൾ അവർ പുറത്ത് പോയാൽ പ്രശ്നമാകുമെന്ന് പറഞ്ഞ് അതിനുള്ളില്‌ തന്നെ അയാളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് പരാതിയൊന്നുമില്ലെന്ന് എഴുതിവെയ്ക്കുകയും ചെയ്യും. നിരവധി പേരാണ് ഫെഫ്കയിൽ പരാതി കൊടുത്തിരിക്കുന്നത്.

ഈ അടുത്ത് ഞങ്ങളുടെ ഇടയിലുള്ള ഒരു സഹപ്രവർത്തകയ്ക്ക് നേര് എന്ന സിനിമയ്ക്കകത്ത് അമൽ എന്ന് പറയുന്ന മേക്കപ്പ ആർട്ടിസ്റ്റിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഈ കുട്ടി പരാതി കൊടുത്തു. ബി ഉണ്ണികൃഷ്ണൻ സാർ ഇടപെട്ട് സസ്പെന്റ് ചെയ്തു. എന്നിട്ട് വളരെ നാടകീയമായി അയാളെ വീണ്ടും ട്രഷറർ സ്ഥാനത്തയേക്ക് കയറ്റിയിരുത്തുകയും ചെയ്തിരുന്നുവെന്നും യുവതി പറയുന്നു.

മാത്രമല്ല, ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഞങ്ങൾക്കും ഒരു ധൈര്യമുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ ബുദ്ധിമുട്ട് മീഡിയ അറിയിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ തുറന്ന് പറയുന്നത്. കഴിഞ്ഞ ദിവസം ഫെഫ്കയിലെ സ്ത്രീകളെയെല്ലാം വിളിച്ച് ചേർത്ത് ഒരു മീറ്റിം​ഗ് ഉണ്ടായിരുന്നു. ഏറ്റവും അതിശയകരമായ കാര്യം ഭാ​ഗ്യലക്ഷ്മി മാഡത്തിന്റെ പെരുമാറ്റം ആയിരുന്നു.

സിനിമയിലും അല്ലാതെയുമെല്ലാം വളരെ ബോൾഡായിട്ടുള്ള സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു സ്ത്രീയായി ആണ് അവരെ ഞാൻ മനസിൽകൊണ്ട് നടന്നിരുന്നത്. എന്നാൽ അവിടെ സംസാരിച്ചത്, മലർന്ന് കിടന്ന് തുപ്പരുതെന്നാണ് പറഞ്ഞത്. നിങ്ങളുടെ സഹപ്രവർത്തകരെ മീഡിയയ്ക്ക് മുന്നിലേയ്ക്ക് വലിച്ചിട്ടുന്നു. ഇത് ശരിയായില്ല.

അവർക്ക് പതിനാറ് വയസിൽ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. അവർ അപ്പോൾ തന്നെ അതിനോട് പ്രതികരിച്ചു. പിന്നീട് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല, നിങ്ങൾ അപ്പോൾതന്നെ പ്രതികരിക്കണം, വർഷങ്ങൾക്ക് ശേഷമല്ല പരാതിയുമായി വരേണ്ടത് എന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചെന്നുമാണ് യുവതി പറയുന്നത്.

ടെലിവിഷൻ പരിപാടികളിൽ വന്ന സ്ത്രീകൾക്കൊപ്പം, അതിജീവിതമാർക്കൊപ്പം സംസാരിക്കുന്ന ഭാ​ഗ്യലക്ഷ്മി തന്നെയാണ് ഫെഫ്കയിലെത്തിയിട്ട് വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നത്. അവർ നമ്മൾ മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് അവർ അവിടെ നിന്ന് ആരോപിച്ചത്. മാത്രമല്ല, വളരെ ദേഷ്യപ്പെട്ട് ആണ് ഭാ​ഗ്യലക്ഷ്മി സംസാരിച്ചതെന്നും തൃശൂർ സ്വദേശിയായ പരാതിക്കാരി പറയുന്നു.

അതേസമയം, ഭാഗ്യലക്ഷ്മി നിഷേധിച്ചു. ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എന്നാൽ ഇതിനോടകം ഭാ​ഗ്യലക്ഷ്മിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിട്ടുണ്ട്.

Continue Reading
You may also like...

More in Actress

Trending