‘എന്റെ ഹൃദയം കവർന്നു’; മഞ്ഞ ഫ്ലോറൽ സാരിയിൽ തിളങ്ങി നസ്രിയ; അമ്പരന്ന് ആരാധകർ!!
By
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായാണ് സിനിമയിലെത്തിയത്.
നിരവധി ചിത്രങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച നസ്രിയ നസീം എന്ന നടിയുടെ ഉദയം സിനിമാ പ്രേക്ഷകര്‍ കണ്ടത് ഏറെ പ്രതീക്ഷയോടെയാണ്. തെന്നിന്ത്യയിലെ മുന്‍നിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ നസ്രിയ അവസാനമായി പങ്കു വെച്ച ചിത്രമാണ് ചർച്ചാ വിഷയമാവുന്നത്. പുതിയ പോസ്റ്റിൽ അതീവസുന്ദരിയായാണ് നസ്രിയ എത്തിയിരിക്കുന്നത്. മഞ്ഞ ഫ്ലോറൽ സാരിയിൽ പുത്തൻ ലുക്കിലാണ് താരത്തിന്റെ പോസ്. മീരനന്ദന്റെ ഹൽദി ഫംങ്ഷന് വേണ്ടി ഒരുങ്ങിയതാണ് നസ്രിയ.
മീര നന്ദൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരുമായുള്ള ഹൽദി ചിത്രങ്ങൾ നസ്രിയ സ്റ്റോറിയിൽ ഇട്ടിട്ടുണ്ട്. വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് കാണുന്നത്. “താങ്കൾക്ക് എന്താണ് വയസ്സ് ആകാത്തത് എന്ന് മമ്മൂക്ക ചോദിക്കാൻ പറഞ്ഞൂ” എന്നാണ് ഒരു ആരാധകൻ കമന്റിൽ ചോദിക്കുന്നത്.
മറ്റൊരാൾ പറഞ്ഞത് “എന്റെ ഹൃദയം കവർന്നതിന് ഞാൻ കമ്പ്ലൈൻ്റ് കൊടുക്കാൻ പോകുന്നു” എന്നാണ്. ചിത്രത്തിന് ഏഴ് ലക്ഷത്തിന് മുകളിൽ ലൈക്കുണ്ട്. ആ കുട്ടിത്തം തുളുമ്പുന്ന ലുക്കിന് ഒരു മാറ്റവുമില്ല. ആരാധകർ ചോദിച്ചത് ശരിയാണ്. സത്യത്തിൽ ഇപ്പോഴും ഒരു പതിനെട്ട് വയസുള്ള കൊച്ചു കുട്ടിയെ പോലുണ്ട് നസ്രിയ.
കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. നടന്‍ ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. വിവാഹിതനാകുമ്പോള്‍ 32 കാരനാണ് ഫഹദ്.
ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.
വിവാഹ ശേഷം ചുരുക്കം സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷെ ഇന്നും കരിയറില്‍ സജീവമായിരുന്നെങ്കില്‍ വലിയ ഖ്യാതികള്‍ നസ്രിയയെ തേടി വന്നേനെ. കൈ നിറയെ അവസരങ്ങളുള്ളപ്പോഴാണ് ഇതൊന്നും വേണ്ടെന്ന് വെച്ച് നസ്രിയ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്. തമിഴകത്ത് നസ്രിയക്ക് വലിയ ആരാധക വൃന്ദമുണ്ടാക്കിയ സിനിമയാണ് രാജ റണി.
നസ്രിയയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്രയധികം ജനപ്രീതിയുള്ള നടി എന്തുകൊണ്ടാണ് കരിയറില്‍ സജീവമല്ലാത്തതെന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം നിര്‍മാണ രംഗത്ത് ഭര്‍ത്താവ് ഫഹദിനൊപ്പം നസ്രിയ സാന്നിധ്യം അറിയിക്കുന്നുണ്ട്. വിവാഹശേഷം വന്ന ഇടവേളയെക്കുറിച്ച് നസ്രിയ മുമ്പ് സംസാരിച്ചിരുന്നു. നാല് വര്‍ഷത്തെ ഇടവേള മുന്‍കൂട്ടി തീരുമാനിച്ചതല്ല.
മറ്റ് പല കാര്യങ്ങളുടെയും തിരക്കിലായിരുന്നു. വിവാഹശേഷം ഫഹദ് ഒരുവര്‍ഷം ഇടവേളയെടുത്തിട്ടുണ്ട്. ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. സിനിമകളില്‍ നിന്ന് മാറി നിന്ന സമയത്ത് ഫഹദിനൊപ്പം യാത്രകള്‍ ചെയ്തു. കഥകള്‍ കേട്ടിരുന്നില്ല.
സിനിമകള്‍ ചെയ്യുന്നില്ലേ, എത്ര നാള്‍ ഇങ്ങനെ ഇരിക്കും എന്ന് ഫഹദ് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് പെട്ടെന്ന് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യം ഇല്ലായിരുന്നെന്നും നസ്രിയ വ്യക്തമാക്കി. നസ്രിയ മാറി നില്‍ക്കുന്നുണ്ടെങ്കിലും ഫഹദിന് കരിയറില്‍ തിരക്കേറുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഫഹദ് സാന്നിധ്യം അറിയിക്കുന്നു.