Connect with us

മലയാള സിനിമയിലെ സ്റ്റൈൽ ഐക്കണിന്റെ പുത്തൻ ലുക്ക്; 32 തികഞ്ഞ ചെറുപ്പക്കാരൻ; വൈറലായി മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ!!!

Actor

മലയാള സിനിമയിലെ സ്റ്റൈൽ ഐക്കണിന്റെ പുത്തൻ ലുക്ക്; 32 തികഞ്ഞ ചെറുപ്പക്കാരൻ; വൈറലായി മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ!!!

മലയാള സിനിമയിലെ സ്റ്റൈൽ ഐക്കണിന്റെ പുത്തൻ ലുക്ക്; 32 തികഞ്ഞ ചെറുപ്പക്കാരൻ; വൈറലായി മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ!!!

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലായാലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലായാലും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രകടനം. അഭിനയത്തിൽ മാത്രമല്ല സൗന്ദര്യത്തിലും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന നടൻ കൂടിയാണ്.

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന മഹാ നടനാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. 72 -മത്തെ വയസ്സിലും യൗവനം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി ആർക്കുമൊരു അത്ഭുതമാണ്. മലയാള സിനിമയിലെ തന്നെ സ്റ്റൈൽ ഐക്കനാണ് മമ്മൂക്ക.

ഇപ്പോഴിതാ അത്തരത്തിലുള്ള ലുക്കും ചിത്രവുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്റ്റൈലീഷ് ചിരിയില്‍ സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെഫോട്ടോയാണ് തരംഗമാകുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഫൊട്ടോ പകർത്തിയതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിങ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

വല്ലതും പറഞ്ഞാൽ ക്ലീഷേ ആയിപ്പോകും, ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ. 32 തികഞ്ഞ ചെറുപ്പക്കാരൻ, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, ഈ പയ്യന് വേറെ പണിയൊന്നുമില്ലേ, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ ഇതൊന്നും അത്ര നല്ലതല്ലാട്ടോ, വീണ്ടും സോഷ്യൽ മീഡിയ ഇളക്കി മറിച്ചു, ഇങ്ങളിതെന്ത് ഭാവിച്ചാണ് ,രണ്ടാമത്തെ ഫോട്ടോയിലെ ചിരി കൊള്ളാമല്ലോ, പിള്ളേരൊക്കെ മാറി നിന്നോളൂട്ടോ, തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.

മമ്മൂട്ടിയുടെ ചിത്രങ്ങളുമായി നേരത്തെയും ഷാനി ഷാകി എത്തിയിരുന്നു. ഫോട്ടോഗ്രാഫിയും ഫാഷനും മാത്രമല്ല അഭിനേതാവായും തിളങ്ങിയിട്ടുണ്ട് ഷാനി. അച്ഛാദിൻ, ബിടെക്, നികൊഞച തുടങ്ങിയ സിനിമകളിൽ ഷാനി അഭിനയിച്ചിട്ടുണ്ട്.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മമ്മൂക്കയ്ക്ക് ലഭിച്ചിരുന്നു. ഫിലിം ഫെയർ പുരസ്കാരവേദിയിൽ വയനാടിന്റെ വേദന അദ്ദേഹം പങ്കുവെച്ചു.

വയനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചു. ഈ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും വയനാടിന്റെ വേദനയാണ് മനസിലെന്നും പുരസ്കാരമേറ്റുവാങ്ങിയതിന് ശേഷം മമ്മൂക്ക പറഞ്ഞു.

ഇത് 15ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടുന്നത്. വിക്രമിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ മമ്മൂട്ടി വികാരഭരിതനായാണ് വയനാട്ടിലെ ജനങ്ങളെക്കുറിച്ച് സംസാരിച്ചത്.

“ഇത് എനിക്കേറെ സന്തോഷം പകരുന്ന നിമിഷമാണ്. പക്ഷേ, സന്തോഷിക്കാൻ കഴിയുന്ന സമയമല്ല ഇപ്പോൾ. കാരണം, വയനാട്ടിലെ എന്റെ നാട്ടുകാർ വലിയ വേദനയിലാണ്. നിരവധി പേർക്ക് അവരുടെ ഉറ്റവരെയും അവർക്കുള്ളതുമെല്ലാം നഷ്ടപ്പെട്ടു. അവരെ ഈ നിമിഷം ഞാൻ ഓർക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരും അവരെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുകയാണ്,” മമ്മൂട്ടി പറഞ്ഞു.

More in Actor

Trending