Connect with us

റഷ്യയിൽ വിപ്ലവം കുറിച്ച് ഫ്രഞ്ച് ; ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസിന് ലോകകിരീടം!!!

Football

റഷ്യയിൽ വിപ്ലവം കുറിച്ച് ഫ്രഞ്ച് ; ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസിന് ലോകകിരീടം!!!

റഷ്യയിൽ വിപ്ലവം കുറിച്ച് ഫ്രഞ്ച് ; ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസിന് ലോകകിരീടം!!!

റഷ്യയിൽ വിപ്ലവം കുറിച്ച് ഫ്രഞ്ച് ; ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസിന് ലോകകിരീടം!!!

മോസ്കോ: ചരിത്രം രചിക്കാൻ മോഹിച്ചെത്തിയ ക്രോട്ടുകളുടെ കണ്ണീരിൽ ലുഷ്നിക്കി നനഞ്ഞു. ക്രൊയേഷ്യയുടെ പോരാട്ട വീര്യത്തിനു മേൽ ഫ്രഞ്ച് പട്ടാളം ആടിത്തിമിർത്തു . രണ്ടിനെതിരേ നാലു ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രാൻസിന് രണ്ടാം ലോക കിരീടം. ഫ്രാൻസിനു വേണ്ടി, അന്റോയിൻ ഗ്രീസ്മാൻ , പോൾ പോഗ്ബ, കൈലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനു വേണ്ടി സ്കോർ ചെയ്തത്. മാൻ സുകിച്ചിന്റെ സെൽഫ് ഗോളാണ് ഫ്രഞ്ച് പടയുടെ നാലാം ഗോൾ.പെരിസിച്ച്, മാൻസുകിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ സ്കോറർമാർ.

റഷ്യ ലോകകപ്പിലെ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ക്രൊയേഷ്യയ്‌ക്കെതിരേ ഫ്രാന്‍സ് മുന്നിലെത്തി്തിയിരുന്നു… അന്റോണിയോ ഗ്രീസ്മാന്റ മികവാണ് രണ്ടു ഗോളും ഫ്രാൻസിന്റെ പേരിൽ ചേർത്തത്. ഒരെണ്ണം ഫ്രീ കിക്ക് മികവെങ്കിൽ മറ്റൊരെണ്ണം സ്പോട്ട് കിക്ക്. മത്സരത്തില്‍ ഉഗ്രന്‍ പ്രകടനം പുറത്തെടുക്കുന്ന ക്രൊയേഷ്യയ്ക്കാന്‍ ഇവാന്‍ പെരിസിച്ചാണ് ലക്ഷ്യം കണ്ടത്.

19ാം മിനുട്ടില്‍ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്. ഉയര്‍ന്ന് വന്ന പന്ത് മരിയോ മാന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടിയാണ് ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിനെ കീഴടക്കിയത്. എന്നാല്‍ ഈ ഗോളിന്റെ കടം എട്ട് മിനുട്ടിനുള്ളില്‍ തന്നെ ക്രൊയേഷ്യ വീട്ടി. 28ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോള്‍ നേടി. ഫ്രീ കിക്കില്‍ നിന്നും ബോക്‌സിലേക്ക് മാറി വന്ന പന്ത് കിടിലന്‍ ഷോട്ടിലൂടെ പെരിസിച്ച് വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ അധികം താമസിയാതെ ഫ്രാൻസ് മുന്നിലെത്തി. ഫ്രാൻസിനു ലഭിച്ച കോർണർ കിക്ക് പെരി സിച്ചിന്റെ കൈയിൽ കൊണ്ടു. വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി വിധിച്ചു.

ഇതോടെ കളിയുടെ ഗതിക്കു വിപരീതമായി ഫ്രാൻസ് മുന്നിലെത്തി.രണ്ടാം പകുതിയിലും ക്രൊയേഷ്യയുടെ മുന്നേറ്റമായിരുന്നു.എന്നാൽ 59 മിനിറ്റിൽ പോഗ്ബയുടെയും 65-ാം മിനിറ്റിൽ എംബാപെയുടെയും ലോംഗ് റേഞ്ചറുകൾ ക്രൊയേഷ്യയുടെ ഹൃദയം തകർന്നു.

69-ാം മിനിറ്റിൽ ഫ്രഞ്ച് ഗോളി ലോറിസിന്റെ പിഴവ് മുതലെടുത്ത് മാൻ സുകിച്ച് ആശ്വാസ ഗോൾ നേടി.
1998 ൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ നായകനായിരുന്ന ദെഷ്ചാമ്പ്സ് പരിശീലകനായും ഫ്രാൻസിനെ കിരീടം ചൂടിച്ചു.

france win world cup 2018

More in Football

Trending

Recent

To Top