Articles
നീ അല്പം മയത്തിൽ സംസാരിക്കണം – പ്രിത്വിരാജിനെ ഉപദേശിച്ച സംവിധായകൻ !
നീ അല്പം മയത്തിൽ സംസാരിക്കണം – പ്രിത്വിരാജിനെ ഉപദേശിച്ച സംവിധായകൻ !
By
നന്ദനത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താര പുത്രനാണ് പ്രിത്വിരാജ് . അഹങ്കാരിയായ നടനെന്ന് ആദ്യ കാലങ്ങളിൽ പേര് കേൾപ്പിച്ച പ്രിത്വിരാജ് എന്നിട്ടും തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു . ഇന്ന് തന്നെ വെറുത്തവരെകൊണ്ട് നല്ലത് പറയിച്ച പ്രിത്വി അന്നത്തെ പ്രേക്ഷകരുടെ നിലപാടിനെ കുറിച്ച് പറയുന്നു.
” കരിയറിന്റെ തുടക്കകാലത്ത് സംവിധായകനും തിരക്കഥാകൃത്തും എന്‍റെ ഗുരുനാഥാനുമായ രഞ്ജിത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലൊക്കെ പങ്കെടുക്കുമ്പോള്‍ നീ അല്‍പം മയത്തില്‍ സംസാരിക്കണം എന്ന്, ഞാനത് ശ്രമിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഞാന്‍ ഒരു അന്തര്‍മുഖനാണെന്നായിരുന്നു ചിലരുടെ ആദ്യ പ്രതികരണം. അത് പിന്നെ അഹങ്കാരമായി മാറി പിന്നീടു ചങ്കൂറ്റമുള്ള നടനായി എന്നെ വിലയിരുത്തി. ഞാന്‍ ഒരു സിനിമ നടനായപ്പോള്‍ ഇങ്ങനെ സംസാരിക്കാന്‍ തുടങ്ങുകയോ ഇങ്ങനെ പെരുമാറുകയോ ചെയ്ത ഒരു ആളല്ല, സ്കൂളില്‍ പഠിക്കുമ്പോഴേ എന്റെ സ്വഭാവ രീതി ഇങ്ങനെ ആയിരുന്നു. ” പൃഥ്വിരാജ് വ്യക്തമാക്കുന്നു.
director behind prithviraj’s soft behaviour