Articles
കാവ്യയെ പ്രമുഖ തമിഴ് നടന്റെ ഭാര്യ ആക്കിയ ജയസൂര്യ !
കാവ്യയെ പ്രമുഖ തമിഴ് നടന്റെ ഭാര്യ ആക്കിയ ജയസൂര്യ !
By
ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് റീമെയ്ക്ക് ആണ് ‘എന്മനവനിൽ ‘. വിനയൻ സംവിധാനം ചെയ്ത കാശി എന്ന ചിത്രത്തിലൂടെ കാവ്യ മാധവന് തമിഴിൽ ആരാധകരുള്ള സമയവുമാണ് . ഊമപ്പെണ്ണിലെ ജോഡികളായ കാവ്യാ മാധവനും ജയസൂര്യയും തന്നെയായിരുന്നു റീമേയ്ക്കിലും. ഊട്ടിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ കാവ്യയെ കണ്ട ആരാധകർ ലൊക്കേഷനിൽ തടിച്ച്കൂടി .
ജയസൂര്യയെ ആരും ശ്രദ്ധിക്കുന്നില്ല. നായകനായ തന്നെ അവഗണിച്ച് കാവ്യയോട് തമിഴ് ആരാധകർ ആരാധന കാട്ടുമ്പോൾ ജയസൂര്യക്ക് ചെറിയ മനപ്രയാസം . എങ്കിലും കാവ്യയോട് ആരാധകർ ചോദിക്കുന്നതൊക്കെ ജയസൂര്യ ശ്രേധിച്ചിരിക്കുകയാണ് . അപ്പോളാണ് ഒരാരാധകന്റെ ചോദ്യം ;” ഉങ്കളുക്ക് കല്യാണം ആയിടിച്ച ?”
കാവ്യയോടാണ് ചോദിച്ചതെങ്കിലും ജയസൂര്യ ഉഷാറായി . ജയസൂര്യ ഉറക്കെ വിളിച്ചു പറഞ്ഞു ,” അവള്ക്ക് കല്യാണം ആയി റൊമ്പ നാള്വച്ച് . പേര് പാത്താലേ തെറിയാലേ, കാവ്യാ മാധവൻ . അലൈപായുതേ പടത്തിലെ നടിച്ച ഹീറോ മാധവൻ താൻ ഹസ്ബൻഡ് .”. ഇതുകേട്ട കാവ്യാ മാധവൻ പിന്നെ അന്നത്തേക്ക് ജയസൂര്യയോട് മിണ്ടിയിട്ടില്ല .
കടപ്പാട് ; ഫില്മി തമാശ , ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം .
jayasurya mocking kavya madhavan