Connect with us

മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന്‍ പിന്നെ, മമ്മൂട്ടിയുടെ ഡേറ്റിനായി 8മാസം ക്യൂ നിന്നു !

Articles

മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന്‍ പിന്നെ, മമ്മൂട്ടിയുടെ ഡേറ്റിനായി 8മാസം ക്യൂ നിന്നു !

മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന്‍ പിന്നെ, മമ്മൂട്ടിയുടെ ഡേറ്റിനായി 8മാസം ക്യൂ നിന്നു !

മലയാളത്തിന്റെ പ്രിയ നടി മേനകയ്ക്ക് മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് പറയാനും വിശേഷങ്ങളും ഓർമ്മകളും ഒരുപാട് ഉണ്ട്. അക്കൂട്ടത്തിൽ മമ്മൂട്ടിയെക്കുറിച്ച് മേനക പറഞ്ഞ ഒരു ഓർമ്മ അതിശയം ഉളവാക്കുന്ന ഒന്നാണ്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മേനക മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത് ” തന്നെ പേര് വിളിച്ചതിന് ഒരു അസിസ്റ്റന്റ് ഡയറക്ടറോട് മമ്മൂട്ടി ദേഷ്യപ്പെട്ടു” എന്നാണ്. ഇടനിലങ്ങൾ എന്ന ഐ.വി.

ശശി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന ഒരു സംഭവം ആണ് മേനക പ്രേക്ഷകരോട് പങ്കു വച്ചത്. മേനകയുടെ വാക്കുകൾ ഇങ്ങിനെ..,

“ഷൂട്ടിങ്ങിന്റെ തിരക്കിനിടയിൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഇടയ്ക്കിടെ വന്ന് എന്നോട് ‘മേനക ഷൂട്ട് റെഡി’ എന്നു പറഞ്ഞു കൊണ്ടിരുന്നു.

ഒരുപാട് തവണ ആയപ്പോൾ എന്റെ അമ്മ തന്നെ എന്നോട് ചോദിച്ചു ഇത്രയും സിനിമകളിൽ അഭിനയിച്ച നിന്നെ പ്രായം പോലും നോക്കാതെ ഒരു പയ്യൻ എന്തിനാണ് പേരു വിളിക്കുന്നത് എന്നു.

പക്ഷെ എനിക്ക് വിട്ടുകളയാൻ ആണ് തോന്നിയത്. ഞാൻ അത് കാര്യമായി മുഖവിലയ്ക്കെടുത്തില്ല. പക്ഷെ കുറച്ചു സമയത്തിന് ശേഷം ആ പയ്യൻ തിരിച്ചു വന്ന് എന്നോട് മാപ്പ് പറഞ്ഞു, ചേച്ചി എനിക്ക് അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞു.

അത്ഭുതം തോന്നിയ ഞാൻ അവനോട് എന്താ പെട്ടെന്ന് ഇങ്ങിനെ പറയാൻ എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി എന്നെ അതിലേറെ ഞെട്ടിച്ചു. മമ്മൂക്ക അവനെ വിളിച്ച് ഒരുപാട് വഴക്കു പറഞ്ഞു.

ഇത്രയും സീനിയറായ ഒരു ആർട്ടിസ്റ്റിനെ പേര് വിളിച്ചത് ശരിയായില്ല എന്നും പറഞ്ഞു മനസിലാക്കി കൊടുത്തു എന്ന്. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷവും ഒപ്പം മമ്മൂക്കയോട് ഒരുപാട് ബഹുമാനവും തോന്നി.

മമ്മൂക്കയ്ക്ക് ഒരിക്കലും അതൊന്നും ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടായിട്ടല്ല, എങ്കിലും മമ്മൂക്ക അത് ചെയ്തത് കൂടെ അഭിനയിക്കുന്നവർക്ക് പോലും അർഹിക്കുന്ന ബഹുമാനം കിട്ടണം എന്ന മമ്മൂക്കയുടെ സ്വഭാവം കൊണ്ടാണ്.”

മറ്റൊരു സമാന സംഭവം ഷീലയും പങ്കു വച്ചിട്ടുണ്ട് ; വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള, എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ‘ സ്ഫോടനം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സുകുമാരാനെ നായകനാക്കി വിജയാമുവീസ് നിര്‍മ്മിച്ച സ്ഫോടനത്തിന്‍റെ സംവിധായകന്‍ 80കളുടെ ഹിറ്റ്‌മേക്കര്‍ പി.ജി. വിശ്വംഭരനായിരുന്നു. പ്രേം നസീര്‍ , ജയന്‍ , കമല്‍ഹാസന്‍ ,സോമന്‍ തുടങ്ങിയവരെയെല്ലാം വെച്ച് സിനിമയെടുത്ത പ്രതാപിയായ സംവിധായകനായിരുന്നു അന പി.ജി.വിശ്വംഭരന്‍.

സ്ഫോടനത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ മമ്മൂട്ടി തുടക്കകാരനാണ്.ചിത്രത്തില്‍ മധുവും സുകുമാരനും ജയില്‍ ചാടുന്ന ഒരു രംഗമുണ്ട് . അവര്‍ക്ക് അപകടം പറ്റാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെവിരിച്ചിട്ടുണ്ട്.

മധുവിനും സുകുമാരനും പിറകേ അതേ മതിലില്‍ നിന്നും താഴേക്ക് ചാടേണ്ടത് മമ്മൂട്ടിയാണ്. പക്ഷേ, മമ്മൂട്ടി ചാടുമ്പോള്‍ അപകടം വരാതിരിക്കാന്‍ ഒരു കരുതലുമെടുക്കാന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. ഇത് , കണ്ടപ്പോള്‍ നായിക നടി ഷീല പി.ജി.വിശ്വംഭരനോട് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു . ”അയാളും മനുഷ്യനല്ലേ ? പുതിയ നടനായതുകൊണ്ടാണോ നിങ്ങള്‍ ബെഡ് ഇട്ട് കൊടുക്കാത്തത് ?

അപ്പോള്‍ പി.ജി.വിശ്വംഭരന്‍ ഷീലയോടു പറഞ്ഞു. ”ഇവന്മാരൊക്കെ കണക്കാ ചേച്ചി… പുതിയവര്‍ക്ക് ബെഡ് ഒന്നും വേണ്ട. അവരിന്നുവരും നാളെപോകും. അത്രയേയുള്ളൂ അവരുടെ സിനിമാ ആയുസ്സ്”. പക്ഷേ, കാലം വിശ്വംഭരന് മറുപടി കൊടുത്തത് മമ്മൂട്ടിയെ മലയാളത്തിന്‍റെ നടനാക്കി പര്‍വ്വതീകരിച്ചു കൊണ്ടായിരുന്നു.1989ല്‍ തന്‍റെ ‘കാര്‍ണിവല്‍’ എന്ന ചിത്രത്തിനു വേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ 8മാസത്തോളമായിരുന്നു പി.ജി.വിശ്വംഭരന്‍ ക്യൂവില്‍ നിന്നത്.

menaka about mammootty

More in Articles

Trending

Recent

To Top