Interviews
വിവാഹ മോചനത്തിന് കാരണക്കാരന്‍ ധനുഷോ ?! വിവാദ നായിക ദിവ്യ ദര്‍ശനിയുടെ വെളിപ്പെടുത്തൽ…
വിവാഹ മോചനത്തിന് കാരണക്കാരന്‍ ധനുഷോ ?! വിവാദ നായിക ദിവ്യ ദര്‍ശനിയുടെ വെളിപ്പെടുത്തൽ…
വിവാഹ മോചനത്തിന് കാരണക്കാരന്‍ ധനുഷോ ?! വിവാദ നായിക ദിവ്യ ദര്‍ശനിയുടെ വെളിപ്പെടുത്തൽ…
തെന്നിന്ത്യന്‍ സിനിമാ – ടി.വി പ്രേക്ഷകരുടെ പ്രിയ താരമാണ് അവതാരകയും നടിയുമായ ദിവ്യ ദര്‍ശനി. ഡിഡി എന്ന് വിളിപ്പേരുള്ള നടി ദിവ്യയുടെ ജീവിതം വിവാദങ്ങള്‍ നിറഞ്ഞതാണ്. വിജയ് ചാനലില്‍ അവതരിപ്പിച്ച കോഫി വിത് ഡിഡി എന്ന പരിപാടിയാണ് ദിവ്യക്ക് ആരാധകരെ നേടിക്കൊടുത്തത്. ലൈംഗിക വിവാദം, കാസ്റ്റിംഗ് കൗച്ച് തുടങ്ങിയ വിവാദങ്ങളില്‍ എന്നും നിറഞ്ഞു ഒരാൾ കൂടിയാണ് ദിവ്യ.
തമിഴകത്തെ ഏറ്റവും അധികം ആരാധകരുള്ള അവതാരകരില്‍ ഒരാളാണ് ദിവ്യ. കൂടാതെ ട്വിറ്ററില്‍ പത്തു മില്യന്‍ ഫോളോവേഴ്സ് ഉള്ള താരങ്ങളില്‍ ഒരാളാണ് ഡിഡി. ആരാധകര്‍ ഏറെയുള്ള ഈ താരത്തിന്റെ ദാമ്പത്യ ജീവിതം വലിയ പരാജയമായിരുന്നു. നീണ്ട പ്രണയത്തിനു ശേഷം വിവാഹിതരായെങ്കിലും വളരെ കുറച്ചു കാലം മാത്രമാണ് ആ ബന്ധം നീണ്ടു നിന്നത്.
ദിവ്യയുടെ വിവാഹ മോചനത്തിന് കാരണം നടന് ധനുഷ് ആണെന്ന് ഗോസിപ്പ് ഉണ്ടായിരുന്നു. ആ സമയത്ത് ധനുഷിന്റെ പവര്‍പാണ്ടി എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ദിവ്യ. അതുകൊണ്ട് തന്നെ ദിവ്യ ധനുഷ് ബന്ധം കോളിവുഡില്‍ വലിയ ചര്‍ച്ചയായി.
എന്നാല്‍ അതല്ല താരത്തിന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും ദാമ്പത്യ തകര്‍ച്ചയ്ക്ക് പിന്നില്‍ സുചി ലീക്സ് ആണെന്നും വാര്‍ത്തകള്‍ വന്നു. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും പുറത്തു വന്നത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. നടി ദിവ്യ ദര്‍ശനിയുടെ സ്വകാര്യ ചിത്രങ്ങളും അതിലൂടെ പുറത്ത് വന്നിരുന്നു.. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ദിവ്യ പ്രതികരിച്ചിരുന്നില്ല.
Dhanush and DD Gossips
