Connect with us

യെസ് മാം… പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയല്ല സെറ്റിലെത്തിയപ്പോൾ കണ്ടത്; തന്നോട് ദേഷ്യപ്പെട്ടു; ദിവ്യ പിള്ള

Tamil

യെസ് മാം… പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയല്ല സെറ്റിലെത്തിയപ്പോൾ കണ്ടത്; തന്നോട് ദേഷ്യപ്പെട്ടു; ദിവ്യ പിള്ള

യെസ് മാം… പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയല്ല സെറ്റിലെത്തിയപ്പോൾ കണ്ടത്; തന്നോട് ദേഷ്യപ്പെട്ടു; ദിവ്യ പിള്ള

മലയാള സിനിമയിൽ മാത്രമല്ല ടെലിവിഷൻ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ദിവ്യ പിള്ള. മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ദിവ്യ പിള്ള. ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തിൽ പൃഥ്വിയുടെ നായികയായി.

തുടർന്ന് ഉപ്പും മുളകും എന്ന സീരിയലിൽ അടക്കം പല ടെലിവിഷൻ ഷോകളിലും അതിഥിയായി എത്തിയ ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കള എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

നടികർ ആണ് മലയാളത്തിൽ അവസാനമായി ദിവ്യയുടേതായി പുറത്തിറങ്ങിയ സിനിമ. തമിഴിൽ അടുത്തിടെ ദിവ്യ ചെയ്തത് രായൻ എന്ന സിനിമയാണ്. എസ്.ജെ സൂര്യയുടെ രണ്ടാം ഭാര്യയുടെ വേഷമാണ് ദിവ്യ പിള്ള ചെയ്തത്. ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രായൻ ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

സിനിമയുടെ ഭാഗമായപ്പോഴുള്ള സെറ്റിലെ അനുഭവങ്ങളെ കുറിച്ചാണ് ദിവ്യ പങ്കുവെച്ചത്. ആദ്യ ദിവസം തന്നെ ധനുഷ് തന്നോട് ദേഷ്യപ്പെട്ടുവെന്നും അതിനുള്ള സാഹചര്യവും ദിവ്യ പങ്കുവെച്ചു. സെറ്റിൽ എത്താൻ വൈകിയത് മൂലം ധനുഷ് തന്നോട് രോഷത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യ പറയുന്നു.

രായന്റെ ഷൂട്ടിന് ലൊക്കേഷനിൽ എത്താൻ ‍ഞാൻ‌ രണ്ട് മണിക്കൂർ ലേറ്റായി. കാരണം സെറ്റിലെ കാര്യങ്ങൾ നോക്കുന്നവരുടെ കമ്യൂണിക്കേഷൻ പ്രോബ്ലം കൊണ്ടാണ്. ആദ്യ ദിവസമാണ് ഞാൻ രണ്ട് മണിക്കൂർ ലേറ്റായത്. കോസ്റ്റ്യൂം ട്രയൽ ചെയ്തിട്ട് ഷൂട്ട് തുടങ്ങാം എന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്. അഞ്ച് ദിവസമാണ് എനിക്ക് ഷൂട്ട് പറഞ്ഞിരുന്നത്. അ‍ഞ്ച് ദിവസമേയുള്ളു… ദിവ്യ ചെയ്യുമോയെന്ന് ചോദിച്ചാണ് എന്നെ അവർ അപ്രോച്ച് ചെയ്തത്.

ധനുഷ് തന്നെയാണ് എന്നെ അപ്രോച്ച് ചെയ്തത്. അങ്ങനെ ഞാൻ ചെയ്യാമെന്ന് ഓക്കെ പറയുകയായിരുന്നു. യെസ് മാം… പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയാണ് ഞാൻ കണ്ടിട്ടുള്ളത്. മീറ്റിങിന്റെ സമയത്തൊക്കെ അങ്ങനെയാണ് സംസാരിച്ചിരുന്നത്. എന്നാൽ ഞാൻ സെറ്റിൽ ലേറ്റായി വന്നപ്പോൾ… കണ്ടയുടൻ ‘യു ആർ ലേറ്റ്’ എന്ന് ദേഷ്യത്തോടെ പറയുന്ന ധനുഷിനെയാണ് കണ്ടത്.

മാത്രമല്ല സെറ്റിലെ മറ്റ് എല്ലാ താരങ്ങളേയും പിടിച്ച് ധനുഷ് ഫയർ ചെയ്യുന്നുണ്ടായിരുന്നു. സന്ദീപ് കിഷനോട് വരെ ദേഷ്യപ്പെടുകയും തമിഴിൽ ചീത്ത പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് തോന്നി ഈശ്വര… അടുത്തത് എനിക്ക് ആയിരിക്കുമല്ലോയെന്ന്.‍ ഞാൻ ലേറ്റായതിൽ ആൾക്ക് ദേഷ്യമുണ്ടായിരുന്നു. അത് മുഖത്ത് നിന്നും അറിയാമായിരുന്നു.

പുള്ളി എല്ലാ കാര്യങ്ങളിലും കോസ്റ്റ്യൂമുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിൽ പോലും വളരെ പെർട്ടിക്കുലറാണ്. കാത്തുവാക്ക്ലെ രണ്ട് കാതൽ അടക്കം നിരവധി തമിഴ് സിനിമകളിൽ ദിവ്യ ഭാഗമായിട്ടുണ്ട്. അപർണ ബാലമുരളി, സന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, സെൽവരാഘവൻ തുടങ്ങിയവരാണ് രായനിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. നായകൻ ധനുഷ് തന്നെയായിരുന്നു.

അതേസമയം, തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ഡേറ്റിംഗിനെക്കുറിച്ചുമൊക്കെ ദിവ്യ പിള്ള പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നുവെന്ന് ദിവ്യ പിള്ള വെളിപ്പെടുത്തി. ‘മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

നിർഭാഗ്യവശാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങ് ഞങ്ങൾ റജിസ്റ്റർ ചെയ്തിരുന്നില്ല.ഞങ്ങൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞുവെന്നുമാണ് ദിവ്യ പിള്ള പറഞ്ഞിരുന്നത്.

More in Tamil

Trending