Malayalam Breaking News
ഗര്‍ഭധാരണം എന്നത് എന്റെ ജീവിതത്തില്‍ നടക്കേണ്ട സമയത്ത് നടന്നോളും.. സ്ത്രീകളെയും ദമ്പതികളെയും അത്തരം സമ്മര്‍ദ്ദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനീതിയാണ്-ദീപിക !!!
ഗര്‍ഭധാരണം എന്നത് എന്റെ ജീവിതത്തില്‍ നടക്കേണ്ട സമയത്ത് നടന്നോളും.. സ്ത്രീകളെയും ദമ്പതികളെയും അത്തരം സമ്മര്‍ദ്ദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനീതിയാണ്-ദീപിക !!!
ഏറെ കാലത്തേ പ്രണയത്തിന് ശേഷമാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും ഒന്നിക്കുന്നത്. ഇപ്പോഴിതാ ദീപിക ഗർഭിണിയാണെന്നുള്ള വ്യാജ വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് താരം. വിവാഹം കഴിഞ്ഞെന്ന് കരുതി ഒരിക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്ന് പറയുകയാണ് നടി ദീപിക പദുക്കോണ്‍.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ദീപിക ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയായി അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് വിവാഹം കഴിഞ്ഞ നവവധുക്കള്‍ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
‘ഗര്‍ഭധാരണം എന്നത് എന്റെ ജീവിതത്തില്‍ നടക്കേണ്ട സമയത്ത് നടന്നോളും.. സ്ത്രീകളെയും ദമ്പതികളെയും അത്തരം സമ്മര്‍ദ്ദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനീതിയാണ്. അതെല്ലാം സംഭവിക്കേണ്ട സമയത്തു തന്നെ സംഭവിച്ചോളും.
വിവാഹം കഴിഞ്ഞു എന്നത് തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകള്‍ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്.. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി ഒരിക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്.. തീര്‍ച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയില്‍ക്കൂടി കടന്നുപോകാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരവസാനമുണ്ടാകുന്നത് എന്നാണോ അന്നേ മാറ്റം എന്നത് പ്രാവര്‍ത്തികമാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു-ദീപിക പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും കഴിഞ്ഞ നവംബറില്‍ വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയില്‍ വച്ച് അത്യാഡംബരപൂര്‍വവും എന്നാല്‍ അതീവ രഹസ്യമായും നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
മേഘ്ന ഗുല്ഡസാര് സംവിധാനം ചെയ്യുന്ന ഛപക് എന്ന ചിത്രത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്.. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
deepika padukon about her pregnancy
