Connect with us

ഒരു യമണ്ടൻ പ്രേമകഥ പോസ്റ്ററിൽ കുരുത്തോലയ്ക്ക് നടുവിൽ ദുൽഖർ സൽമാൻ ;ഓശാനത്തിരുനാൾ ആശംസകൾ നൽകി താരം !!!

Malayalam Breaking News

ഒരു യമണ്ടൻ പ്രേമകഥ പോസ്റ്ററിൽ കുരുത്തോലയ്ക്ക് നടുവിൽ ദുൽഖർ സൽമാൻ ;ഓശാനത്തിരുനാൾ ആശംസകൾ നൽകി താരം !!!

ഒരു യമണ്ടൻ പ്രേമകഥ പോസ്റ്ററിൽ കുരുത്തോലയ്ക്ക് നടുവിൽ ദുൽഖർ സൽമാൻ ;ഓശാനത്തിരുനാൾ ആശംസകൾ നൽകി താരം !!!

ഓശാനത്തിരുനാൾ ആശംസകൾ നൽകി ദുൽഖർ സൽമാൻ. കുരുത്തോലക്ക് നടുവിലുള്ള ഒരു യമണ്ടൻ പ്രേമകഥയിലെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ആശംസകൾ നൽകിയത്. ഒരു ഇടവേളക്ക് ശേഷം ദുൽഖർ തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ഏപ്രിൽ 25 നാണ് ചിത്രത്തിന്റെ റിലീസ്.

പ​തി​നാ​റു​ ​മാ​സം​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷമാണ് ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഒ​രു​ ​മ​ല​യാ​ള​ ​സി​നി​മ​ ​റി​ലീ​സി​നെ​ത്തുന്നത്.​ ​ബി.​സി​ ​നൗ​ഫ​ലാണ് ചിത്രത്തിന്റെ ​സം​വി​ധാ​നം​. ​സം​യു​ക്ത​ ​മേ​നോ​ൻ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​വി​ഷ്ണു​ ​ഉ​ണ്ണ​ക്കൃ​ഷ്ണ​നും​ ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​ചേ​ർ​ന്നാ​ണ്.​ ​

സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ര​മേ​ശ് ​പി​ഷാ​ര​ടി,​ ​ധ​ർ​മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​സ​ലിം​ ​കു​മാ​ർ,​ ​വി​ഷ്ണു​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ബി​ബി​ൻ​ ​ജോ​ർ​ജ് ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.
നാ​ദി​ർ​ഷ​യാ​ണ് ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ജി​ത് ​വാ​സു​ദേ​വും​ ​എ​ഡി​റ്റിം​ഗ് ​ജോ​ൺ​ ​കു​ട്ടി​യും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഹാ​സ്യ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ന്റോ​ ​ജോ​സ​ഫാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​

ബി​ജോ​യ് ​ന​മ്പ്യാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സോ​ളോ​യാ​ണ് ​ദു​ൽ​ഖ​റി​ന്റേ​താ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സാ​യ​ ​മ​ല​യാ​ള​ ​സി​നി​മ.​ ​തു​ട​ർ​ന്ന് ​താ​രം​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലാ​യി​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ദേ​സിം​ഗ് ​പെ​രി​യ​സാ​മി​യു​ടെ​ ​ക​ണ്ണും​ ​ക​ണ്ണും​ ​കൊ​ള്ള​യ​ടി​ത്താ​ൽ​ ​ആ​ണ് ​താ​ര​ത്തി​ന്റേ​താ​യി​ ​അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.

dulquer salmaan wish oshanathirunal along with oru yamandan premakadha poster



More in Malayalam Breaking News

Trending

Recent

To Top