Actor
പ്രൊജക്ടിനായി 15 കിലോ കൂട്ടണം; ഒരുക്കങ്ങള്‍ തുടങ്ങി രണ്‍വീര്‍ സിങ്ങ്
പ്രൊജക്ടിനായി 15 കിലോ കൂട്ടണം; ഒരുക്കങ്ങള്‍ തുടങ്ങി രണ്‍വീര്‍ സിങ്ങ്
നിരവധി ആരാധകരുളള ബോളിവുഡ് താരമാണ് രണ്‍വീര്‍ സിങ്ങ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ തന്റെ പുതിയ പ്രൊജക്ടിനായുള്ള ഒരുക്കങ്ങളിലാണ് രണ്‍വീര്‍. ശരീരഭാരം കൂട്ടുമെന്ന തരത്തില്‍ മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ എഴുത്തുകാരിയായ ശോഭ ഡേ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. അലിബാഗിലെ ഒരു കഫേയില്‍ വച്ച് അപ്രതീക്ഷിതമായി രണ്‍വീറിനെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് ശോഭ പങ്കുവച്ചിരിക്കുന്നത്.
രണ്‍വീര്‍ പുതിയ പ്രൊജക്ടിനുള്ള ഒരുക്കത്തിലാണ്. ആ പ്രൊജക്ടിനായി 15 കിലോയാണ് രണ്‍വീറിന് ശരീരഭാരം കൂട്ടേണ്ടതെന്നും ശോഭ രണ്‍വീറിന്റെ ചിത്രം പങ്കുവച്ച് കുറിച്ചിട്ടുണ്ട്.
അതേസമയം, കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലാണ് രണ്‍വീര്‍ ഒടുവില്‍ ത്തെിയത്. ആലിയാ ഭട്ട് ആയിരുന്നു ചിത്രത്തിലെ നായിക. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ ആണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം.
അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഫര്‍ഹാന്‍ അക്തര്‍ സംവിധാനംചെയ്യുന്ന ഡോണ്‍ 3 യിലും രണ്‍വീര്‍ ആണ് നായകന്‍.