Actress
പ്രഭാസ് ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാനിങ്ങനെ ആയത്; ദീപിക പദുക്കോണ്‍
പ്രഭാസ് ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാനിങ്ങനെ ആയത്; ദീപിക പദുക്കോണ്‍
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രമാണ്ഡ ചിത്രമാണ് കല്‍ക്കി 2898 എഡി. ചിത്ത്രതിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നിരുന്നു. മുംബൈയില്‍ വച്ച് ആയിരുന്നു പരിപാടികള്‍ നടന്നത്. അമിതാഭ് ബച്ചനടക്കം ചിത്രത്തിലെ താരങ്ങളെല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നതിനിടെ ചടങ്ങില്‍ വച്ച് പ്രഭാസിനേക്കുറിച്ച് ദീപിക പദുക്കോണ്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്. സെറ്റില്‍ ആരാണ് മികച്ച ഭക്ഷണം കൊണ്ടുവരുന്നത് എന്ന ചോദ്യത്തിനായിരുന്നു ദീപികയുടെ മറുപടി.ശരിക്കും പ്രഭാസ് എന്നെക്കൊണ്ട് എല്ലാ ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാനിങ്ങനെ ആയത്. സെറ്റിലുള്ള എല്ലാവര്‍ക്കും പ്രഭാസ് ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം അടുത്ത ദിവസം എന്താണ് കൊണ്ടുവരുന്നതെന്നറിയാന്‍ തങ്ങള്‍ കാത്തിരിക്കുമായിരുന്നുവെന്നുമാണ് ദീപിക പറയുന്നത്.
പ്രഭാസ് ഭക്ഷണം കൊണ്ടുവരുന്നത് വീട്ടില്‍ നിന്നാണ്. അവിടെ മുഴുവന്‍ ഒരു കേറ്ററിംഗ് സേവനവും ഉണ്ടായിരുന്നു. പ്രഭാസ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതായിരുന്നു ഹൈലൈറ്റ്. ഹൃദയം കൊണ്ടാണ് പ്രഭാസ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതെന്ന് അദ്ദേഹത്തെ നന്നായി അറിയാവുന്നവര്‍ക്ക് അറിയാം എന്നും ദീപിക പറഞ്ഞു. ഈ മാസം 27 നാണ് കല്‍ക്കി തിയറ്ററുകളിലെത്തുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രമായി പ്രഭാസെത്തുമ്പോള്‍ പത്മയായി ദീപികയുമെത്തുന്നു. 2015 ല്‍ പുറത്തിറങ്ങിയ പിക്കു എന്ന ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനൊപ്പം ദീപികയെത്തുന്ന ചിത്രം കൂടിയാണിത്.
ഇവരെക്കൂടാതെ കമല്‍ഹാസന്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്‌കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.
