Connect with us

മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ; കല്ലുവിന്റെ അച്ഛായി രക്ഷിച്ചത് ആ കൊടുങ്ങല്ലൂർക്കാരനെ

Uncategorized

മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ; കല്ലുവിന്റെ അച്ഛായി രക്ഷിച്ചത് ആ കൊടുങ്ങല്ലൂർക്കാരനെ

മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് ; കല്ലുവിന്റെ അച്ഛായി രക്ഷിച്ചത് ആ കൊടുങ്ങല്ലൂർക്കാരനെ

മയൂഖം എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി എത്തിയ താരമാണ് സൈജു കുറുപ്പ്. നായകനും സഹനടനും കൊമേഡിയനായും എല്ലാം സൈജു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സമീപകാലത്ത് സൈജു കുറുപ്പ് അഭിനയിച്ച് ശ്രദ്ധേയമായ ചിത്രങ്ങളാണ് 12ത് മാൻ, മേപ്പടിയാൻ, തീർപ്പ്, ഒരുത്തി, മേം ഹൂം മൂസ, മാളികപ്പുറം തുടങ്ങിയവ. ഇതിലെല്ലാത്തിലും കടം വാങ്ങി നട്ടം തിരിയുന്ന കഥാപാത്രങ്ങളേയാണ് സൈജു അവതരിപ്പിച്ചത്. ഇതോടെ ഡെബ്റ്റ് സ്റ്റാർ എന്ന പേരും വീണു. ഇതിനു മറുപടിയായി സൈജു ഈ പോസ്റ്റ് സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു ഇതൊരു നല്ല നിരീക്ഷണമാണെന്നാണ് സൈജു ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.

ഇപ്പോൾ മാളികപ്പുറത്തിലെ തന്റെ കഥാപാത്രം കണ്ടതിനു ശേഷം കടം കേറി ആത്മഹത്യയെ പറ്റി ചിന്തിച്ചിരുന്ന ഒരാൾ പിന്മാറിയതിനെ പറ്റി പറയുകയാണ് സൈജു കുറുപ്പ്. ഒരു ഓൺലൈൻ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് സൈജു ഇത് വെളിപ്പെടുത്തിയത്.

മാളികപ്പുറം സിനിമ കണ്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ സ്വദേശി തനിക്ക് അയച്ച രണ്ടു മിനിറ്റ് നീളമുള്ള ശബ്ദ സന്ദേശത്തെ കുറിച്ച് പറഞ്ഞപ്പോളാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായതു. ഫേസ്ബുക്കിൽ അയച്ച ആ സന്ദേശത്തിൽ കൊടുങ്ങല്ലൂർക്കാരൻ പറഞ്ഞത് തനിക്കു മൂന്നു നാല് ലക്ഷം രൂപയുടെ കടവും മറ്റുപ്രാരാബ്ധങ്ങളും ഉണ്ട്. ഈ സമ്മർദ്ദങ്ങൾ സഹിക്കാൻ കഴിയാതെ ആത്മഹത്യയെ പറ്റി ചിന്തിക്കുകയും ചെയ്തു. എന്നാൽ മാളികപ്പുറം കണ്ടതോടെ നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തെ കുറിച്ച് ഓർക്കുകയും ആത്മഹത്യ എന്ന ചിന്ത ഒഴിവാക്കുകയും ചെയ്തു. മാളികപ്പുറം എന്ന സിനിമ എഴുതിയ തിരക്കഥാകൃത്തിനോടും സിനിമ ചെയ്ത സംവിധായകനോടും ആ കൊടുങ്ങല്ലൂർക്കാരന് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ടെന്നു പറഞ്ഞു എന്നും സൈജു വ്യക്തമാക്കി.

മാളികപ്പുറം എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ വന്നിരുന്ന സന്ദേശങ്ങൾ ഒന്നോ രണ്ടോ വരികൾ ആയിരുന്നു അതും അധികവും പരുഷന്മാർ. എന്നാൽ മാളികപ്പുറം സിനിമയുടെ റിലീസിന് ശേഷം സന്ദേശങ്ങളുടെ നീളം കൂടി എന്ന് മാത്രമല്ല ഒരുപാടു അമ്മമാരും സ്ത്രീകളും സന്ദേശങ്ങൾ അയക്കുന്നു എന്നും സൈജു വെളിപ്പെടുത്തി. ഇപ്പോൾ താൻ ഫേസ്ബുക്കിലെ പുതിയ മെസ്സേജ് റിക്വസ്റ്റ്റ്റുകൾ നോക്കാറുണ്ടെന്നും വരുന്ന എല്ലാ മെസ്സേജുകൾക്കും മറുപടി അയക്കാറുണ്ടെന്നും പറഞ്ഞു. തന്റെ അമ്മയോട് ഒന്ന് സംസാരിക്കാമോ എന്ന് ചോദിച്ചു സന്ദേശം ഇട്ടയാൾക്ക് അയാളുടെ അമ്മയ്ക്കായി താൻ ശബ്ദസന്ദേശം അയച്ചു എന്നും സൈജു വ്യക്തമാക്കി.

More in Uncategorized

Trending

Recent

To Top