Articles
നടൻ ദിലീപിനെ ‘അങ്കിളേ’ന്നു വിളിച്ച നായികമാർ !
നടൻ ദിലീപിനെ ‘അങ്കിളേ’ന്നു വിളിച്ച നായികമാർ !
By
കൊച്ചിയിലെ ഒരു പാടത്ത് ‘ദി പ്രസിഡന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ഇന്നും പുറംലോകം കണ്ടിട്ടില്ലാത്ത ആ ചിത്രത്തിൽ മോളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി കാവ്യ മാധവനാണ്. നടൻ ഇന്ദ്രൻസുമുണ്ട് ലൊക്കേഷനിൽ. ദിപ്രസിഡന്റിന്റെ ഷൂട്ട് കഴിഞ്ഞാലുടൻ തന്നെ ഇന്ദ്രൻസിന് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ പങ്കെടുക്കണം. ഈ ചിത്രത്തിന്റെ ലൊക്കേഷനും ഇവിടെത്തന്നെയാണ്.
കാവ്യ അന്നത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ചു പോകുകയാണ്. അപ്പോൾ അടുത്തുള്ള കലിങ്കിൽ മൂന്നുപേർ ഒരുമിച്ചിരിക്കുന്നു. മാനത്തെ കൊട്ടാരത്തിലെ മൂന്നു നായകന്മാരാണത്. ഹരിശ്രീ അശോകൻ, നാദിർഷ, ദിലീപ്. കോമിക്കോള എന്ന പ്രോഗ്രാമിലൂടെ നടി കാവ്യക്ക് പരിചിതമായ മുഖങ്ങൾ. കാവ്യയും ഏട്ടൻ മിഥുനും ദിലീപിന്റെ കടുത്ത ആരാധകരും. പെട്ടെന്ന് ദിലീപിനെ തൊട്ടടുത്ത് കണ്ട സന്തോഷത്തിൽ അങ്കിളേ എന്നു വിളിച്ചു കൊണ്ട് കാവ്യ ദിലീപിനടുത്തേക്ക് ഓടിച്ചെന്നു. എന്നാൽ ദിലീപ് ആ വിളി അപ്പോൾ തന്നെ തിരുത്തി. അങ്കിൾ അല്ല മോളേ ഏട്ടൻ.
വർഷങ്ങൾക്കു ശേഷം കാവ്യ ദിലീപിന്റെ നായികയായി വന്നു. അന്ന് ദിലീപേട്ടൻ പറയുന്നുണ്ടായിരുന്നു, എന്റെ ഭാഗ്യത്തിനാണ് ഞാൻ അന്നേ ആ അങ്കിൾ വിളി മാറ്റിച്ചത്. അല്ലെങ്കിൽ എന്തൊരു ഗതികേടായേനേ. ഒരു ചൈൽഡ് ആർട്ടിസ്റ്റിനേയും അങ്കിൾ എന്നു വിളിക്കാൻ സമ്മതിക്കില്ല. കാവ്യ പറഞ്ഞു. ഇപ്പോൾ കാവ്യ മാധവൻ ദിലീപിന്റെ ഭാര്യയുമാണ് .
പിന്നീട് കാവ്യയും ദിലീപും നായിക നായകന്മാരായി അഭിനയിക്കുന്ന മീശമാധവന്റെ ലൊക്കേഷനിൽ ബാലതാരമായി ഇന്നത്തെ മറ്റൊരു നായികയുമുണ്ടായിരുന്നു. ബാലതാരം സനൂഷ. ഷൂട്ട് കഴിഞ്ഞ് സനൂഷ തിരിച്ചു പോകുകയാണ്. പെട്ടെന്നൊരു വിളി വന്നു. അങ്കിളേ.. ഞാൻ പോകുകയാണ്. അപ്പോൾ തന്നെ ദിലീപ് സനൂഷയെ അടുത്ത് വിളിച്ചു, ഇങ്ങു വന്നേ.. ഇതു പോലെ അങ്കിളേ എന്നു വിളിച്ച ഒരാളാണ് ഇപ്പോൾ എന്റെ നായികയായി അഭിനയിക്കുന്നത്. നാളെ നീയും നായികയാവില്ലെന്ന് ആര് കണ്ടു? അതുകൊണ്ട് ഏട്ടൻ എന്നു വിളിച്ചാൽ മതി. വർഷങ്ങൾക്കു ശേഷം മിസ്റ്റർ മരുമകനിലൂടെ സനൂഷയും അന്നത്തെ അങ്കിൾ ദിലീപിന്റെ നായികയായി എത്തി.
കുബേരൻ എന്ന ചിത്രത്തിൽ ദിലീപിനൊപ്പം അഭിനയിച്ച ബാല താരമായിരുന്നു കീർത്തി സുരേഷ് . സിനിമയിൽ അങ്കിളേ എന്ന് തന്നെയായിരുന്നു കീർത്തി ദിലീപിനെ വിളിച്ചത്. പിന്നീട് സിനിമ ലോകത്തേക്കുള്ള കീർത്തിയുടെ വരവ് തന്നെ ദിലീപിന്റെ നായികയായി റിങ് മാസ്റ്ററിലൂടെ ആയിരുന്നു. ഇപ്പോൾ തെന്നിന്ത്യ അടക്കി വാഴുന്ന താര സുന്ദരിയാണ് കീർത്തി. ബോളിവുഡിലേക്കും നടി ചേക്കേറിയിരിക്കുകയാണ്.
child actresses become acted in dileep movies
