Connect with us

ഒടുവില്‍ മമ്മൂട്ടി മാപ്പ് പറഞ്ഞു….. ! ഒന്നര ലക്ഷം രൂപയും തിരികെ കൊടുത്തു…!

Articles

ഒടുവില്‍ മമ്മൂട്ടി മാപ്പ് പറഞ്ഞു….. ! ഒന്നര ലക്ഷം രൂപയും തിരികെ കൊടുത്തു…!

ഒടുവില്‍ മമ്മൂട്ടി മാപ്പ് പറഞ്ഞു….. ! ഒന്നര ലക്ഷം രൂപയും തിരികെ കൊടുത്തു…!

മലയാള സിനിമ മമ്മൂട്ടിയെ നാടുകടത്താന്‍ തുടങ്ങിയ വര്‍ഷമായിരുന്നു 1987. തുടര്‍ച്ചയായി 9ചിത്രങ്ങള്‍ നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിച്ചു നില്‍ക്കുന്ന വര്‍ഷം . ഈ വര്‍ഷത്തില്‍ തന്നെയാണ് ന്യൂഡല്‍ഹി സംഭവിക്കുന്നതും 16ഓളം ചിത്രങ്ങള്‍ക്ക് മമ്മൂട്ടി ആ വര്‍ഷം സമ്മതം മൂളിയിരുന്നു . ടി .വാസുദേവന്‍ നിര്‍മ്മിച്ച് എം .കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കാലം മാറി കഥ മാറി ‘ എന്ന ചിത്രത്തിനും മമ്മൂട്ടി ഡേറ്റ് കൊടുത്തത് ഇതേ വര്‍ഷമാണ്‌ .

ടി. ഇ. വാസുദേവനില്ലാതെ മലയാളസിനിമയുടെ ചരിത്രമില്ല . 1000ത്തിലധികം ചിത്രങ്ങള്‍ വിതരണം ചെയ്യുകയും 50ലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത മലയാള സിനിമയുടെ കാരണവന്‍മാരിലൊരാരാള്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ടും മമ്മൂട്ടി എത്തിയില്ല . അന്നത്തെ തിരക്കുള്ള താരങ്ങളായിരുന്ന ലാലുഅലക്സ് . തിലകന്‍ . മാള . ബാലന്‍ കെ നായര്‍ . ശോഭന . തുടങ്ങിയവരുടെ സമയക്രമങ്ങള്‍ കുഴഞ്ഞുമറഞ്ഞു . മമ്മൂട്ടിയുടെ വൈകല്‍ കാരണം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ട്ടം നിര്‍മ്മാതായ ടി .ഇ .വാസുദേവന് വന്നു ചേര്‍ന്നു . മറ്റുചിത്രങ്ങളുടെ തിരക്കില്‍ നിന്നും മമ്മൂട്ടി ഓടിയെത്തി . നേരെ നിര്‍മ്മാതാവിനെ കാണാന്‍ പോയതും , മമ്മൂട്ടിയെ കണ്ട …’ടി .ഇ . പറഞ്ഞു , …….’ മിസ്റ്റര്‍ മമ്മൂട്ടി , നിങ്ങള്‍ കാരണത്താലുണ്ടായ ഒന്നരലക്ഷം രൂപയുടെ നഷ്ട്ടം നിങ്ങള്‍ തിരിച്ചു തന്നെ പറ്റൂ , അത് തിരിച്ചു തരാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ് .
മമ്മൂട്ടി ……. ഒരു നിമിഷം ടി ഇ യുടെ മുഖത്തെക്ക് നോക്കി ?
ചുറ്റുമുള്ള മറ്റു ആര്‍ട്ടിസ്റ്റ്കളെയും ശ്രദ്ധിച്ചു..!
എന്നിട്ട് തന്റെ കയ്യിലുള്ള ബാഗ് തുറന്നു അതിനുള്ളില്‍ നിന്നും ചെക്ക് ബുക്ക് എടുത്തു ഒന്നരലക്ഷം എഴുതി ടി ഇ യുടെ കയ്യില്‍ കൊടുത്തു പറഞ്ഞു , സര്‍ ….’ എന്റെ ഭാഗത്തുനിന്നും വന്ന തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.

mammootty’s apology

More in Articles

Trending

Recent

To Top