Articles
വീടിന്റെ വാടക വാങ്ങാനെത്തിയ പൃഥ്വിരാജ് സൂപ്പർ താരമായ കഥ !
വീടിന്റെ വാടക വാങ്ങാനെത്തിയ പൃഥ്വിരാജ് സൂപ്പർ താരമായ കഥ !
By
രഞ്ജിത് ചിത്രം നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമയിലേക്കുള്ള ചുവടു വയ്പ്പ്. 2002 ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിലെ മനു എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് ആരാധകരുടെ പ്രിയതാരമാകുകയും ചെയ്തു.
എന്നാൽ യഥാർത്ഥത്തിൽ പൃഥ്വിരാജ് സിനിമയിലെത്തേണ്ടിയിരുന്നത് മറ്റൊരു സൂപ്പർ ഹിറ്റ് സംവിധായകന്റെ ചിത്രത്തിലൂടെയായിരുന്നു.
സംവിധായകൻ ഫാസിൽ മദ്രാസിൽ നടി മല്ലികയുടെ വീട് വാടകയ്ക്കെടുത്തിരുന്നു. ഇതിന്റെ വാടക വാങ്ങാനായി മല്ലികയുടെ മകൻ പൃഥ്വിരാജ് ചെന്നപ്പോൾ ഫാസിലിനെ കാണുകയും പരിചയപ്പെടുകയും ചെയ്തു. ഉടൻ ഫാസിൽ മല്ലികയെ വിളിച്ച് പൃഥ്വിരാജിനെ സ്ക്രീൻ ടെസ്റ്റിനായി ആലപ്പുഴയിലേക്ക് അയക്കണമെന്നു പറഞ്ഞു.
പൃഥ്വിരാജ് ചെല്ലുകയും സ്ക്രീൻ ടെസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അന്നത്തെ കഥയ്ക്ക് നായികയെ കിട്ടാഞ്ഞതിനാൽ ആ പ്രോജക്ട് മാറ്റി വച്ചു. ഈ സ്ക്രീൻ ടെസ്റ്റിന്റെ വീഡിയോ പിന്നീട് സംവിധായകൻ രഞ്ജിത് കാണുകയും തന്റെ ചിത്രമായ നന്ദനത്തിൽ നായകനായി പൃഥ്വിരാജിനെ സെലക്ട് ചെയ്യുകയുമായിരുന്നു.
prithviraj’s success story