Malayalam
സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനാണോ? എന്നെ ഓര്‍മയുണ്ടോ? ജയസൂര്യയുടെ ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി
സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനാണോ? എന്നെ ഓര്‍മയുണ്ടോ? ജയസൂര്യയുടെ ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി
കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സിനിമ മേഖല പ്രതിസന്ധിയില്‍ തന്നെയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രങ്ങളില്‍ പലതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് റിലീസ് ചെയ്യുന്നത്. ഇതിനിടെ നടന്‍ ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ച തമാശ ഷെയര്‍ ചെയ്ത് അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
‘പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനാണോ? എന്നെ ഓര്‍മയുണ്ടോ? ഞാന്‍ പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന ജയസൂര്യ ആണ്. ഹേ… മനസിലായില്ലേ?’ എന്നാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്ന തമാശ. ഇതിനാണ് ചാക്കോച്ചന്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘അതേഡാ, അതേഡാ’ എന്നും ‘ഈ ചാപ്റ്റര്‍ തിരുത്താനാവില്ലെന്നുമാണ്’ ചാക്കോച്ചന്റെ മറുപടി. അതേസമയം രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. ഞങ്ങള്‍ പണ്ട് നിങ്ങളുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നാണ് ആരാധകരുടെ മറുപടി. ചാക്കോച്ചന്റെ മറുപടി കണ്ട് ചാക്കോച്ചന്‍ പൃഥ്വി രാജിന് പഠിക്കുകയാണോയെന്നും, പൃഥ്വിരാജിനെ വിളിച്ചിരുന്നോ എന്നുമൊക്കെ കളിയാക്കുന്നവരുണ്ട്.
എന്തായാലും കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാ വ്യവസായം. അടുത്ത കാലത്തെങ്ങാനും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
