Connect with us

ആ സിനിമയ്ക്ക് ആ പേര് തനിയ്ക്ക് വേണ്ടെന്ന് മമ്മൂട്ടി; മോഹൻലാൽ ആ പേരെടുത്തു, പടം ബംബർഹിറ്റ്

Malayalam

ആ സിനിമയ്ക്ക് ആ പേര് തനിയ്ക്ക് വേണ്ടെന്ന് മമ്മൂട്ടി; മോഹൻലാൽ ആ പേരെടുത്തു, പടം ബംബർഹിറ്റ്

ആ സിനിമയ്ക്ക് ആ പേര് തനിയ്ക്ക് വേണ്ടെന്ന് മമ്മൂട്ടി; മോഹൻലാൽ ആ പേരെടുത്തു, പടം ബംബർഹിറ്റ്

മലയാള സിനിമയിൽ താരങ്ങളും അണിയറ പ്രവർത്തകരും ഒക്കെ തമ്മിൽ കൊടുക്കൽ വാങ്ങലുകളും പതിവാണ്. മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഇങ്ങനെയൊരു പരസ്പര സഹകരണം സാധാരണയാണ്.മമ്മൂട്ടിക്കായി തയ്യറാക്കപ്പെട്ട കഥാപാത്രങ്ങൾ മോഹൻലാൽ ചെയ്യുന്നതും തിരിച്ചും ഉള്ള സംഭവങ്ങൾ നിരന്തരം സംഭവിക്കുന്നു.

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ ചിത്രമാണിത്. സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്.
ഒരു സിബിഐ ഡയറിക്കുറിപ്പ്. ചിത്രം എസ് എൻ സ്വാമി എഴുതുമ്പോൾ മമ്മൂട്ടി അവതരിപ്പിക്കേണ്ട നായക കഥാപാത്രത്തിൻറെ പേര് അലി ഇമ്രാൻ എന്നായിരുന്നു. കഥ വിശദമായിക്കേട്ട മമ്മൂട്ടി നായക കഥാപാത്രം മുസ്ലിം ആകേണ്ട ബ്രാഹ്മണൻ ആയാൽ മതിയെന്നുപറഞ്ഞു. അങ്ങനെയാണ് അലി ഇമ്രാൻ മാറി ആ സ്ഥാനത്ത് സേതുരാമയ്യർ വന്നത്.

ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 32 വർഷം തികയുകയാണ്. കെെ പിറകിൽ കെട്ടി വളരെ ശാന്തനായി കേസ് അന്വേഷിക്കുന്ന സേതുരാമയ്യർ സിബിഐ മമ്മൂട്ടിയുടെ ബുദ്ധിയിൽ വിരിഞ്ഞ ആശയമാണെന്ന് സംവിധയകൻ കെ.മധു തന്നെ ഒരിക്കൽ പറഞ്ഞിരുന്നു . മമ്മൂട്ടിയാണ് കൈ പിറകിൽ കെട്ടുന്ന രീതിയും നടപ്പും മുറുക്കും എല്ലാം കൊണ്ടുവന്നത്. സിബിഐ സീരിസിലെ സിനിമകൾക്ക് മമ്മൂട്ടി നൽകിയ സംഭാവന വളരെ വലുതായിരുന്നു

എന്നാൽ അലി ഇമ്രാനെ എസ് എൻ സ്വാമി കൈവിട്ടില്ല. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തിൽ മോഹൻലാൽ ചെയ്യുന്ന കഥാപാത്രത്തിന് ആ പേര് നൽകി. അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ തകർത്തഭിനയിച്ചു.1988 നവംബർ 18നാണ് മൂന്നാംമുറ റിലീസ് ആയത്. ആ വർഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായി മൂന്നാം മുറമാറി. അതേ സേതുരാമ അയ്യരായി മമ്മൂട്ടി നിറഞ്ഞാടിയ സിബിഐ ഡയറിക്കുറിപ്പും സൂപ്പർ ഹിറ്റായി. പിന്നീട് ഈ സിനിമയുടെ മുന്ന് ഭാഗങ്ങൾ കൂടി ഇറങ്ങി.

ഇപ്പോഴിതാ സിബിഐ സീരീസിന്റെ അഞ്ചാം ഭാഗവും ഇറങ്ങുകയാണ്. ഇതാ അഞ്ചാം ഭാഗവും ഉടൻ എത്തുമെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു സംവിധായകൻ. അഞ്ചാം തവണയും ബുദ്ധികൊണ്ട് ഞെട്ടിക്കാൻ സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ എത്തുമെന്നായിരുന്നു കെ.മധു പറഞ്ഞത്
പക്ഷേ ഇനിയെന്ന് ചിത്രം എത്തും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൊവിഡ് കാലം സൃഷ്‍ടിച്ച പ്രതിസന്ധി കഴിഞ്ഞ് സിനിമ എത്തും എന്നുതന്നെയാണ് സേതുരാമയ്യര്‍ സിബിയുടെ ആരാധകര്‍ കരുതുന്നത്. സിബിഐ പരമ്പരയിലെ ഏറ്റവും വിജയമാക്കി ചിത്രത്തെ മാറ്റാനും ആരാധകര്‍ ആഗ്രഹിക്കുന്നു.

More in Malayalam

Trending

Recent

To Top