Connect with us

കാൻസറിന് കരണമാകുന്നതിനാൽ ഖത്തറിലും യു.എസിലും നിരോധിച്ചു; പക്ഷെ, കേരളത്തിൽ ഇപ്പോളും ആ മരുന്ന് സുലഭം !!

Health

കാൻസറിന് കരണമാകുന്നതിനാൽ ഖത്തറിലും യു.എസിലും നിരോധിച്ചു; പക്ഷെ, കേരളത്തിൽ ഇപ്പോളും ആ മരുന്ന് സുലഭം !!

കാൻസറിന് കരണമാകുന്നതിനാൽ ഖത്തറിലും യു.എസിലും നിരോധിച്ചു; പക്ഷെ, കേരളത്തിൽ ഇപ്പോളും ആ മരുന്ന് സുലഭം !!

കാൻസറിന് കരണമാകുന്നതിനാൽ ഖത്തറിലും യു.എസിലും നിരോധിച്ചു; പക്ഷെ, കേരളത്തിൽ ഇപ്പോളും ആ മരുന്ന് സുലഭം !!

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നല്‍കിയതിനെ തുടര്‍ന്ന്​ യു.എസ്​, ഖത്തര്‍ എന്നിവിടങ്ങളില്‍ പിന്‍വലിച്ച മരുന്നുകള്‍ കേരളത്തില്‍ സുലഭം.

ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന വാള്‍സാര്‍ടന്‍ 40 എം.ജി, 80 എം.ജി എന്നീ ഗുളികകള്‍​ യു.എസിലും ഖത്തറിലും നിരോധിച്ചിരിക്കുകയാണ്​​. ഒരു ഇന്ത്യന്‍ കമ്പനിയുടെ ഖത്തറില്‍ നിന്ന്​ പിന്‍വലിച്ച ‘വാള്‍സാര്‍’ എന്ന മരുന്ന്​​ കേരളത്തിൽ ​ ഇപ്പോഴും ഡോക്​ടര്‍മാര്‍ രോഗികള്‍ക്ക്​ കുറിച്ചു നല്‍കുന്നുണ്ട്​.​

അമിത രക്​ത സമ്മര്‍ദം അനുഭവിക്കുന്ന ഹൃദ്രോഗികള്‍ക്ക്​ ഡോക്​ടര്‍മാര്‍ എഴുതുന്നതാണ്​ ഇൗ മരുന്നുകള്‍. ഇവയിലടങ്ങിയ ‘എന്‍ നൈട്രോസോഡിയം എത്തിലമിന്‍’ എന്ന രാസവസ്തു കാന്‍സറിനു കാരണമാകുന്നുവെന്നാണ്​ കണ്ടെത്തിയത്​.

ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മര്‍ദത്തിനും ഉപയോഗിക്കുന്ന വള്‍സാര്‍ടനിലാണ് കാന്‍സറിനു കാരണമാകുന്ന ഘടകം കണ്ടെത്തിയത്. ഇന്ത്യന്‍ കമ്പനിയുടെ വാള്‍സാര്‍ 40 എം.ജി, 80 എം.ജി എന്നിവ പിന്‍വലിച്ച മരുന്നുകളില്‍ ഉള്‍പ്പെടുന്നവയാണ്​. ഇവ കൂടാതെ, ചൈനീസ്​, സ്​പാനിഷ്​ കമ്പനികളുടെ മരുന്നുകളും നിരോധിച്ചവയില്‍ പെടുന്നുണ്ട്​. ഹൃദ്രോഗ ചികില്‍സക്ക് മറ്റ് കമ്പനികൾ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളിലും വള്‍സാര്‍ടന്‍ അടങ്ങിയിട്ടുണ്ടെങ്കിലും അത് ഹാനികരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ മരുന്ന്​ പരിശോധനകള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ്​ നിരോധിക്കേണ്ട മരുന്നുകള്‍ പലതും ഇപ്പോഴും വിപണിയിലെത്തുന്നതിനിടയാക്കുന്നത്​. ആധികാരികമായ പരിശോധനകള്‍ പൂര്‍ത്തിയാക്കാതെയാണ്​ പല മരുന്നുകളും വിപണിയിലെത്തുന്നത്​. പരിശോധനകള്‍ പൂർത്തിയാകുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും. പിന്നീട്​ മരുന്ന്​ പിന്‍വലിക്കാനോ ഘടകങ്ങളില്‍ മാറ്റം വരുത്താനോ ആവശ്യപ്പെടുമെങ്കിലും അപ്പോഴേക്കും ഇൗ മരുന്നുകള്‍ ജനങ്ങള്‍ സ്​ഥിരമായി ഉപയോഗിച്ച്‌​ തുടങ്ങിയിരിക്കും. ദീര്‍ഘകാല ഉപയോഗത്തിനു ശേഷം ഇവ പിൻവലിച്ചാൽ പോലും ഇത്രയും കാലം ഇവ ഉപയോഗിച്ച രോഗികളുടെ ആരോഗ്യത്തെയാണ്​ ഇത്​ ദോഷകരമായി ബാധിക്കുന്നത്​.


Cancer causing medicine

More in Health

Trending

Recent

To Top