Connect with us

ലാലേട്ടൻ വരുന്ന ​ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ… ; രണ്ടാം സീസണിലെ പ്രശ്നം എന്തെന്ന് വ്യക്തമാക്കി തെസ്നി ഖാൻ!

TV Shows

ലാലേട്ടൻ വരുന്ന ​ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ… ; രണ്ടാം സീസണിലെ പ്രശ്നം എന്തെന്ന് വ്യക്തമാക്കി തെസ്നി ഖാൻ!

ലാലേട്ടൻ വരുന്ന ​ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ… ; രണ്ടാം സീസണിലെ പ്രശ്നം എന്തെന്ന് വ്യക്തമാക്കി തെസ്നി ഖാൻ!

ഇന്ത്യയിൽ ഏറെ സ്വീകാര്യത നേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബി​ഗ് ബോസ് മലയാളം പടിപടിയായി വളർന്നുകൊണ്ടിരിക്കുകയാണ്. നാലാം സീസൺ വരെ എത്തിനിൽക്കുമ്പോൾ മലയാളികൾക്കിടയിലെ കാഴ്ചപ്പാടുകൾ വരെ മാറ്റിമറിക്കാൻ സീസണിലെ മത്സരാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ഓരോ സീസൺ കഴിയുന്തോറും ബി​ഗ് ബോസിന് പ്രേക്ഷകരുടെ എണ്ണം കൂടുകയാണ്. മൂന്നും നാലും സീസണുകളിൽ പങ്കെടുത്തവർ സോഷ്യൽ മീഡിയയിൽ ഇന്നും ചർച്ചകൾക്ക് പാത്രമാകുന്നുണ്ട്. സിനിമാ സീരിയൽ സോഷ്യൽ മീഡിയ താരങ്ങളെല്ലാം ഇപ്പോൾ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളികൾക്കിടയിലേക്ക് ഇടിച്ചുകയറുന്നത്.

read more;
read more;

ബി​ഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി നടി തെസ്നി ഖാനും എത്തിയിരുന്നു. കുറച്ച് നാളുകൾ മാത്രമേ തെസ്നി ഖാൻ ബി​ഗ് ബോസിൽ ഉണ്ടായിരുന്നുള്ളൂ. ബി​ഗ് ബോസിലേക്കെത്തിയതിനെ പറ്റി തെസ്നി ഖാൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസിൽ കുറച്ച് നാളുകൾ കൂടി നിൽക്കാൻ ആ​ഗ്രഹിച്ചിരുന്നെന്നാണ് തെസ്നി പറയുന്നത്. സമയം മലയാളത്തിനു അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

‘ബി​ഗ് ബോസിലേക്ക് പോവുമ്പോൾ ടെൻഷൻ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ ഒരു ഓഫർ വന്നപ്പോൾ പോവാം എന്ന് തീരുമാനിച്ചു. അങ്ങനെ ഒരു അവസരം വന്നാൽ ആരായാലും പോവണം. ഒരുപാട് കാര്യങ്ങൾ പഠിക്കാം. പല പല സ്വഭാവങ്ങളുള്ളവരുടെ ഇടയിലാണ് നമ്മൾ. ഫോണില്ല, ടിവിയില്ല, പത്രമില്ല, സമയം അറിയില്ല. തുച്ഛമായ ഭക്ഷണം മാത്രം.

‘ലാലേട്ടൻ വരുന്ന ​ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ. ബാക്കിയുള്ള ദിവസങ്ങളിൽ നമ്മൾ അഡ്ജസ്റ്റ് ചെയ്യണം. വെള്ളിയാഴ്ച ദിവസം ചിലപ്പോൾ ഒരു മുട്ട മാത്രമേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ. പുറത്തായപ്പോൾ കുറച്ച് നാൾ കൂടി നിൽക്കേണ്ടിയിരുന്നു എന്ന് തോന്നി. ഒരു പോരായ്മ എനിക്ക് തോന്നി. ബി​ഗ് ബോസിൽ സാധാരണ പല കാറ്റ​ഗറിയിൽ നിന്നുള്ളവരാണ് വേണ്ടത്.

ഞങ്ങളൊരു കോമഡി ഷോയ്ക്കുള്ള പോലെ കുറേ പേർ ഉണ്ടായിരുന്നു. പാഷാണം ഷാജി, ആര്യ, വീണ അങ്ങനെ. എല്ലാവരും നല്ല പരിചയക്കാർ ആയിപ്പോയി. അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു. പക്ഷെ എല്ലാവരെയും മനസ്സിലാക്കാൻ പറ്റി. ഞാൻ അവിടെ പ്രശ്നങ്ങളിലേക്ക് പോയില്ല. ഞാനിറങ്ങിയ ശേഷമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത്,’ തെസ്നി ഖാൻ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് വെച്ച് ബി​ഗ് ബോസ് സീസൺ 2 നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു . അതിനാൽ വിജയി ഉണ്ടായിരുന്നില്ല. 2020 ജനുവരി അഞ്ച് മുതൽ 2020 മാർച്ച് വരെ മാത്രമാണ് ഷോ സംപ്രേഷണം ചെയ്തത്.

read more;

about thesni khan

More in TV Shows

Trending

Recent

To Top