Connect with us

അതുകൊണ്ടു ‘ഭാമ തീരെ ഫ്രണ്ട്‌ലിയല്ല” എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നു – ഭാമ

Actress_Bhama_Photo_Gallery

Interviews

അതുകൊണ്ടു ‘ഭാമ തീരെ ഫ്രണ്ട്‌ലിയല്ല” എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നു – ഭാമ

അതുകൊണ്ടു ‘ഭാമ തീരെ ഫ്രണ്ട്‌ലിയല്ല” എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നു – ഭാമ

മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ മനസ്സ് തുറന്നത്. അച്ഛന്‍ വിട്ടുപിരിഞ്ഞ അവസരത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടുവെന്നും എന്നാല്‍ അമ്മയുടെ സമീപനം തങ്ങളെ ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ പ്രാപ്തരാക്കിയെന്നും ഭാമ പറഞ്ഞു.

ഭാമയുടെ വാക്കുകള്‍

എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളും അമ്മയും… ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാത്ത ഒറ്റപ്പെടലായിരുന്നു അത്. ആ അന്തരീക്ഷത്തില്‍ അമ്മയുടെ വാത്സല്യമൊന്നും ഞാന്‍ ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. മൂന്ന് പെണ്‍കുട്ടികളെയും പഠിപ്പിച്ച് വളര്‍ത്താനുള്ള പ്രഷറിലായിരുന്നു അമ്മ. അതുകൊണ്ടു തന്നെ 6 മണിക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാനുള്ള അനുവാദം ഒന്നും ഉണ്ടായിരുന്നില്ല.


വളരെ റിസര്‍വ്ഡ് ആയ ജീവിതമായിരുന്നു. അത് പിന്നീടുള്ള ജീവിതത്തില്‍ ബോള്‍ഡാകാന്‍ ഞങ്ങളെ പഠിപ്പിച്ചു. ഏത് പ്രതിസന്ധികളെയും സംയമനത്തോടെ നേരിടാന്‍ പ്രേരണയായി- ഭാമ പറഞ്ഞു.

ആദ്യ ചിത്രമായ നിവേദ്യത്തില്‍ അഭിനയിച്ചതിന് ശേഷം സംവിധായകന്‍ ലോഹിതദാസ് പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍ത്തുവയ്ക്കുന്നുവെന്നും ഭാമ പറഞ്ഞു.


. നിവേദ്യം ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോള്‍ ലോഹിയേട്ടന്‍ ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു. ”സിനിമയില്‍ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സെറ്റുകള്‍. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വച്ച് മുന്നോട്ടു പോകണം.” അത് വലിയ പാഠമായിരുന്നു. അതുകൊണ്ട് ”ഭാമ തീരെ ഫ്രണ്ട്‌ലിയല്ല” എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ- ഭാമ കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ വായിക്കാം

More in Interviews

Trending

Recent

To Top