Connect with us

കുമ്പളം ലക്ഷം വീട് കോളനിയിലെ വീട് മഴക്കാലത്ത് ചോർന്നൊലിക്കുമായിരുന്നു; ഫാഷന്‍ ഭ്രമം തലയ്ക്ക് പിടിച്ച്‌ ഞാനിടുന്ന ഫോട്ടോകള്‍ കണ്ട് എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു !! ബഷീർ ബഷി പറയുന്നു….

Interviews

കൊച്ചിയിലെ ഫ്രീക്കനായ ബഷീര്‍ ബഷിയെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാക്കി മാറ്റിയത് ബിഗ് ബോസ് പരിപാടിയാണ്. ബിസിനസ്സ്മാൻ ആയി കരിയര്‍ തുടങ്ങിയ ബഷീര്‍ ടിവി അവതാരകനും ഡി.ജെയും അഭിനേതാവും ഒക്കെയാണ്. ബിഗ് ബോസിലെ മത്സരത്തിന്റെ ഭാഗമായാണ് താന്‍ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും, ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം വിവാഹം എന്നും ബഷീര്‍ ബാഷി വെളിപ്പെടുത്തിയത്. ആദ്യ ഭാര്യ സുഹാന ബഷി, ഈ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്, ആറു വയസ്സുകാരി സുനൈനയും ഒരു വയസ്സുകാരൻ മുഹമ്മദ് സൈഗവും. രണ്ടാം ഭാര്യയുടെ പേര് മഷൂര. ഇപ്പോള്‍ ബി.ഫാം വിദ്യാര്‍ഥിനിയാണ്‌.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം കുടുംബത്തെക്കുറിച്ച്‌ മനസ്സ് തുറന്നത്. എറണാകുളം ജില്ലയിലെ കുമ്പളത്തായിരുന്നു ബാഷിയുടെ തറവാട്. എട്ട് മക്കളും, ബാപ്പയും ഉമ്മയുമുണ്ടായിരുന്ന കുടുംബം കടുത്ത ദാരിദ്ര്യത്തിലൂടെയായിരുന്നു ജീവിച്ച്‌ പോയത്. കുമ്പളം ലക്ഷം വീട് കോളനിയില്‍ അഞ്ചു സെന്റിലുള്ള ഒരു കുടിലായിരുന്നു ഞങ്ങളുടെ വീട്. മഴക്കാലത്ത് വീടിനകം മുഴുവന്‍ ചോര്‍ന്നൊലിക്കും. അതിനുള്ളില്‍ ഞങ്ങള്‍ പത്ത് പേർ സ്നേഹത്തോടെയാണ് ജീവിച്ചിരുന്നതെന്ന് ബഷീർ പറയുന്നു.

ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാട് പെടുന്ന ബാപ്പയെ കണ്ടാണ് താന്‍ വളർന്നതെന്നും, കപ്പലണ്ടിക്കച്ചവടമായിരുന്ന ബാപ്പയെ സഹായിക്കാന്‍ ചേട്ടന്മാര്‍ക്കൊപ്പം താനും കൂടുമായിരുന്നുവെന്നും താരം പറഞ്ഞു. ഞാന്‍ പത്താം ക്ലാസ് വരെയേ പഠിച്ചുള്ളൂ. പിന്നെ ചേട്ടന്മാരുടെയൊപ്പം കൂടി. അങ്ങനെ പടിപടിയായി കച്ചവടം കൂടി. ഞാന്‍ ചെറിയൊരു തുണിക്കട തുടങ്ങി. ഇതിനിടയ്ക്ക് ജീവിക്കാനായി പല വേഷങ്ങള്‍ അണിഞ്ഞു. ഡിജെ, മോഡല്‍, സീരിയല്‍ നടന്‍..അങ്ങനെ അങ്ങനെ…

പഴയ കുടില്‍ മാറ്റി രണ്ടുനില വീട് പണിതു. പക്ഷേ അധികകാലം അവിടെ കഴിയാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ബാപ്പയും ഉമ്മയും മരിച്ചു. അഞ്ചു പെങ്ങന്മാരെ കെട്ടിച്ചയച്ചപ്പോഴേക്കും വീടു വിറ്റു. ഓരോരുത്തരായി ഭാഗം മേടിച്ചു പിരിഞ്ഞു. ഇതിനിടയിലായിരുന്നു തന്റെ വിവാഹം കഴിഞ്ഞതെന്ന് താരം പറയുന്നു.

എനിക്ക് അല്‍പം ഫാഷന്‍ ഭ്രമം ഉണ്ട്. മോഡലിങ് ചെയ്യാറുണ്ട്. അതുകൊണ്ട് സമൂഹമാധ്യങ്ങളില്‍ ഞാനിടുന്ന ഫോട്ടോകള്‍ കണ്ടു ഞാന്‍ വലിയ കാശുകാരന്‍ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഞാന്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. സ്വന്തമായി ഒരു വീട് പണിയാനുള്ള ക്യാഷ് സമ്പാദിക്കാനുള്ള നെട്ടോട്ടത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍. സ്വപ്നവീടിനെക്കുറിച്ച്‌ അധികം മോഹങ്ങള്‍ ഒന്നുമില്ല. അത്യാവശ്യം ജീവിക്കാനുള്ള സൗകര്യങ്ങള്‍ മാത്രമുള്ള ഒരു വീട്. വലിയ ആഡംബരങ്ങള്‍ ഒന്നും സ്വപ്നത്തില്‍ പോലുമില്ല. രണ്ടു ഭാര്യമാരെയും നന്നായി നോക്കണം. കഴിയുമെങ്കില്‍ സിനിമയില്‍ കഴിവ് തെളിയിക്കണം. തട്ടിമുട്ടി ജീവിച്ചു പോകണം. തല്‍ക്കാലം അത്രയൊക്കെയുള്ളൂ ആഗ്രഹങ്ങള്‍ – ബഷീർ പറഞ്ഞു.

Basheer Bashi about his life strugglings

More in Interviews

Trending

Recent

To Top