Connect with us

” അന്ന് അനുശ്രീയുടെ കൂട്ടുകാരിയാണെന്നോ ബന്ധുവാണെന്നോ പറയാനൊന്നും അധികമാരുമുണ്ടായിട്ടില്ല ” – അനുശ്രീ

Interviews

” അന്ന് അനുശ്രീയുടെ കൂട്ടുകാരിയാണെന്നോ ബന്ധുവാണെന്നോ പറയാനൊന്നും അധികമാരുമുണ്ടായിട്ടില്ല ” – അനുശ്രീ

” അന്ന് അനുശ്രീയുടെ കൂട്ടുകാരിയാണെന്നോ ബന്ധുവാണെന്നോ പറയാനൊന്നും അധികമാരുമുണ്ടായിട്ടില്ല ” – അനുശ്രീ

” അന്ന് അനുശ്രീയുടെ കൂട്ടുകാരിയാണെന്നോ ബന്ധുവാണെന്നോ പറയാനൊന്നും അധികമാരുമുണ്ടായിട്ടില്ല ” – അനുശ്രീ

മലയാള സിനിമയുടെ നാടൻ സൗന്ദര്യമാണ് അനുശ്രീ . റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന അനുശ്രീ ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് . ലാൽ ജോസ് സിനിമയിലേക്കെത്തിച്ച അനുശ്രീ എന്നും നാടിനോട് അടുപ്പമുള്ളയാളാണ്. സിനിമയിലേക്കെത്തിയതിനെ കുറിച്ചും സിനിമയുടെ വെള്ളിവെളിച്ചത്തെ കുറിച്ചും അനുശ്രീ മനസു തുറക്കുന്നു.

“എന്റെ കുടുംബത്തില്‍നിന്ന് സിനിമയിലെത്തുന്ന ആദ്യത്തെ ആളാണ് ഞാന്‍. ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലെത്തുന്നത്. അവിടെവെച്ചാണ് ലാല്‍ ജോസ് സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് എന്റെ ഗുരു. ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് എനിക്കെന്തെങ്കിലും ഒരു കാര്യം ചോദിക്കാനോ എന്നെ സഹായിക്കാനോ അദ്ദേഹം മാത്രമാണുണ്ടായിരുന്നത്. പിന്നീട് ചെറിയ കുറേ വേഷങ്ങള്‍ ചെയ്തു. നായികയായും സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. സാറിനോടാണ് ഏറ്റവും കൂടുതല്‍ നന്ദിയുള്ളത്. എനിക്കാദ്യമായി ഒരവസരം തന്നതിന്, തുടര്‍ന്നും എന്നെ സപ്പോര്‍ട്ട് ചെയ്തതിന്. നാട്ടിന്‍പുറത്തായതുകൊണ്ടുതന്നെ ആദ്യകാലത്ത് ഒരുപാട് വിഷമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അന്ന് അനുശ്രീയുടെ കൂട്ടുകാരിയാണെന്നോ ബന്ധുവാണെന്നോ പറയാനൊന്നും അധികമാരുമുണ്ടായിട്ടില്ല. ഇപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്.

“സിനിമയുടെ ഗ്ളാമർ തന്നെ ബാധിച്ചിട്ടില്ലെന്നു അനുശ്രീ പറയുന്നു. “സിനിമയുടെ ഇടവേളയിലെല്ലാം നാട്ടിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. നാടും വീടും ഞാന്‍ വളര്‍ന്നുവന്ന രീതിയുമൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതില്‍നിന്നും പരിധിയില്‍ക്കൂടുതല്‍ മുന്നോട്ടുപോയാല്‍ ആ ജീവിതം എന്നെ ശ്വാസംമുട്ടിക്കും. അതില്‍ ഞാന്‍ കംഫര്‍ട്ടബിളാകില്ല എന്നെനിക്കറിയാം. അതുകൊണ്ടുതന്നെ എറണാകുളത്തേക്ക് താമസം മാറാം എന്നൊരു ചിന്തപോലും വന്നിട്ടില്ല. അവിടെ സ്ഥിരതാമസം പറ്റില്ല.”

അച്ഛനും അമ്മയ്ക്കും എനിക്കൊപ്പം അവിടെ നില്‍ക്കാന്‍ കഴിയില്ല. അടുത്തകാലത്ത് തൃപ്പൂണിത്തുറയില്‍ ഒരു സ്ഥലം നോക്കി. എന്റെ നാടുപോലെ തോന്നിക്കുന്ന, ചുറ്റും നാലഞ്ച് അമ്പലങ്ങളൊക്കെയുള്ള നാട്ടിന്‍പുറത്തെ വീടുകള്‍പോലെ കുറച്ച് വീടുകള്‍ ചുറ്റുമുള്ള ഒരു സ്ഥലമാണ് നോക്കിയത്. അല്ലാതെ അപ്പുറത്തെ ഫ്‌ളാറ്റില്‍ ആരൊക്കെയുണ്ടെന്നുപോലും അറിയാതെ, ചുറ്റുമുള്ളവരോട് മിണ്ടാതെ, വീടിനുമുമ്പില്‍ സെക്യൂരിറ്റിയെയും നിര്‍ത്തി ഒരു ജീവിതം എനിക്ക് സങ്കല്പിക്കാനേ പറ്റില്ല. ഭാവിയില്‍ അതുമായി പൊരുത്തപ്പെടേണ്ടി വന്നേക്കാം. പക്ഷേ, അതിനെ അനുകൂലിക്കുന്ന ഒരു മനസ്സാവില്ല എന്റേത്.”- അനുശ്രീ പറയുന്നു.

anusree about film career

More in Interviews

Trending

Recent

To Top