Malayalam
ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ്.അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചു;ബാലചന്ദ്ര മേനോൻ!
ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ്.അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചു;ബാലചന്ദ്ര മേനോൻ!
കേരളപിറവി ദിനത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ബിനീഷ് ബാസ്റ്റിൻ – അനിൽ രാധാകൃഷ്ണൻ മേനോൻ പ്രശ്നമാണ്.ഇപ്പോളിതാ പൊതുവേദിയില്‍ നടന് ബിനീഷ് ബാസ്റ്റിന് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ.പബ്ലിസിറ്റിക്ക് വേണ്ടിയാണ് ബിനീഷ് ഇങ്ങനെ ചെയ്തതെന്നും വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെരുമാറേണ്ടതെന്നുംബാലചന്ദ്ര മേനോൻ പ്രതികരിച്ചു.
‘ബിനീഷിന്റെ പ്രവര്‍ത്തനം അണ് പാര്ലിമെന്ററിയാണ്. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടത്. കാണികളോട് ബഹുമാനം വേണം. സഭയില്‍ മാന്യതവിട്ട് പെരുമാറരുത്.’
‘മേനോന് പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയത്. ഇത് പബ്ലിസിറ്റിക്ക് വേണ്ടി മനപൂര്‍വ്വം വ്യാഖ്യാനിച്ച് ഉണ്ടാക്കിയതാണ്. അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചു.’ ബാലചന്ദ്രമേനോന് പറഞ്ഞു.
balachandra menon against bineesh
