Connect with us

“മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസും മറക്കാനാണ് യു.എ.പി.എ കേസ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്”-ജോയ് മാത്യു!

Malayalam

“മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസും മറക്കാനാണ് യു.എ.പി.എ കേസ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്”-ജോയ് മാത്യു!

“മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസും മറക്കാനാണ് യു.എ.പി.എ കേസ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്”-ജോയ് മാത്യു!

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യുവും സംവിധായകന്‍ വിനയനും.കഴിഞ്ഞ ദിവസം മാവോ സേ തൂങ്ങിന്റെ പുസ്തകങ്ങള്‍ കൈവശം വച്ചവരെ അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ അങ്ങനെ ചെയ്യുകയാണെങ്കിൽ ആദ്യം എകെജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ജോയ് മാത്യു പറയുന്നത്. സംഭവത്തെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യതമാക്കിയത്. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പോലീസ് രാജിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ജനാധിപത്യ രീതിയില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണമല്ല. ഇത് പോലീസുകാരുടെ കൈവിട്ട കളിയാണ്. നാളെ എന്നെ ഈ പുസ്തകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാം..എത്ര പേര് ശബ്ദമുണ്ടാക്കുമെന്ന് അറിയില്ലന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകള്‍

കഴിഞ്ഞ പ്രളയസമയത്ത് നിയമസഭയില്‍ സമാജികര്‍ പറയുന്ന മണ്ടത്തരം കേട്ടപ്പോള്‍ നിയമസഭാ സമാജികര്‍ക്ക് കുറച്ചുകൂടി ദിശാബോധം ഉണ്ടാകട്ടെയെന്ന് കരുതി. ഞാന്‍ എന്റെ സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി തയ്യാറാക്കിയ പുസ്തകമാണിത്. ആയിരം കോപ്പിയാണ് പ്രിന്റ് ചെയ്തത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് പുസ്തകം പ്രിന്റ് ചെയ്യുന്നത്. എം.എല്‍എമാര്‍ക്ക് നിയമസഭയില്‍ കൊണ്ടുപോയി സൗജന്യമായി കൊടുക്കാനാണ് പുസ്തകം തയ്യാറാക്കിയത്. പക്ഷേ അത് നടന്നില്ല. ഉദ്ഘാടനത്തിനായി കോളേജുകളില്‍ പോകുമ്പോള്‍ ഇതിന്റെ പത്ത് കോപ്പി വാങ്ങാനാണ് ആവശ്യപ്പെടാറ്. കുട്ടികള്‍ പുസ്തകം വായിക്കുകയും മുടക്കിയ പണം തിരിച്ച് കിട്ടുകയുമാണ് ലക്ഷ്യം. ഈ പുസ്തകത്തിന്റെ 500 കോപ്പി എന്റെ കൈവശമുണ്ട്. അതിന്റെ പേരില്‍ വെറുതെ ഒരു യുഎപിഎ കിട്ടുമോയെന്നാണ് ഇപ്പോള്‍ എന്റെ ഭയം.

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അലനെ അറിയാം. അടുത്ത സുഹൃത്തിന്റെ മകനാണ്. അലന്റെ മുത്തശ്ശി സാവിത്രി ടീച്ചര്‍ കോഴിക്കോടിന്റെ ആത്മാവിന്റെ ഭാഗമാണ്. വീടുവിട്ട് ചേരിപോലുള്ള സ്ഥലത്തുവന്ന് താമസിച്ച് അവിടുത്ത് നിര്‍ധനരായ സ്ത്രീകള്‍ക്ക് തൊഴിലും ആത്മാഭിമാനവുമൊക്കെ കൊടുത്ത ടീച്ചറാണവര്‍. അവര്‍ മരിക്കുന്നത് വരെ സഖാവായിരുന്നു. അവരുടെ കൊച്ചുമോനാണ് ഈ അവസ്ഥ വന്നിരിക്കുന്നതെന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്.

അലന്‍ മാവോയിസ്റ്റ് പോയിട്ട് ഒരു മാര്‍ക്‌സിസ്റ്റ് പോലുമല്ല എന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ കുട്ടിയല്ലേ.. മര്യാദയ്ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവനതില്‍ ചേരുമോ… എനിക്കതല്ല പറയാനുള്ളത് അലന് വേണ്ടി മാത്രമാണ് എല്ലാവരും ശബ്ദിക്കുന്നത്. താഹ മാത്രമാണ് പിടിക്കപ്പെട്ടിരുന്നതെങ്കില്‍ അവന് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടാവുമായിരുന്നില്ല. അലന് വേണ്ടി സംസാരിക്കുന്നത് തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്.

ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പോലീസ് രാജിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ജനാധിപത്യ രീതിയില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണമല്ല. ഇത് പോലീസുകാരുടെ കൈവിട്ട കളിയാണ്. നാളെ എന്നെ ഈ പുസ്തകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാം..എത്ര പേര് ശബ്ദമുണ്ടാക്കുമെന്ന് അറിയില്ല.

ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം. ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും അത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്. ഈ സംഭവങ്ങള്‍ വാളയാര്‍ വിഷയം മറച്ചുവെക്കാനുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. ഓരോ ദിവസവും എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടാക്കുക..വാളയാര്‍ വിഷയമാണ് ഏറ്റവും വലിയ ദുരന്തം. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം..

യുഎപിഎ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. ഇതേ സിപിഎം തന്നെയാണ് ഇതിപ്പോള്‍ നടപ്പിലാക്കുന്നത്. ഒരു പെറ്റി കേസ് അല്ല ഇത്. ലാഘവത്തോടെ തള്ളിക്കളയാനാകില്ല. അന്വേഷിച്ചതിന് ശേഷമേ എന്തെങ്കിലും നടപടിയെടുക്കാവൂ..

അലന്റെ വീട്ടിലെ പുസ്തകങ്ങള്‍ പോലെ എന്റെ വീട്ടിലുമുണ്ട്. മാവോ സേ തൂങ്ങിന്റെ കൃതികള്‍ വായിക്കറുള്ള ആളാണ് ഞാന്‍. ആപുസ്തകങ്ങള്‍ കൈവശം വച്ചവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആദ്യം എകെജി സെന്ററില്‍ ഉള്ളവരെ അറസ്റ്റ് ചെയ്യണം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ഇതിന് മറുപടി പറയേണ്ടതും, ഇതിന് ഉത്തരവാദിയുമെന്നാണ് ജോസ് മാത്യു പറയുന്നത്.

എന്നാൽ സംഭവത്തിനെതിരെ സംവിധായകൻ വിനയനും പ്രതികരിച്ചിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ പ്രതികരണം അറിയിച്ചത്.

“UAPA എന്ന കരിനിയമം അതിനു തക്ക തെറ്റു ചെയ്‌തെന്നു തെളിയിക്കാത്ത ആര്‍ക്കെതിരേയും ഉപയോഗിക്കുന്നതിനോടു യോജിപ്പില്ല. പ്രത്യേകിച്ച് ഇത്തരം കിരാത നിയമങ്ങളേ ഒക്കെ എതിര്‍ക്കുന്നു എന്ന് വിളിച്ചുപറയുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍. ഇടതുപക്ഷത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന അപജയമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകു..” വിനയന്‍ കുറിച്ചു.

joy mathew and vinayan against government

Continue Reading
You may also like...

More in Malayalam

Trending

Recent

To Top