Connect with us

ആരാധികയുടെ 100ാം ജന്മദിനത്തിൽ മോഹൻലാൽ നൽകിയ സമ്മനം!

Malayalam

ആരാധികയുടെ 100ാം ജന്മദിനത്തിൽ മോഹൻലാൽ നൽകിയ സമ്മനം!

ആരാധികയുടെ 100ാം ജന്മദിനത്തിൽ മോഹൻലാൽ നൽകിയ സമ്മനം!

നടന വിസ്മയം മോഹൻലാലിന് ലോകമെമ്പാടും ആരാധകരുണ്ടന്ന് എല്ലാവർക്കും അറിയാം.എന്നാൽ തന്റെ 100ാം വയസിലും മോഹൻലാലിനെ ഞെഞ്ചോട് ചേർത്തുവെക്കുകയാണ് കൊച്ചിക്കാരിയായ മേരിയമ്മ.കഴിഞ്ഞ ദിവസം 100ാം പിറന്നാൾ ആഘോഷിച്ച തന്റെ ഈ ആരധികയ്ക്ക് മോഹനലാൽ ഒരു കിടിലൻ സർപ്രൈസും നൽകി.മേരികുട്ടിയമ്മയെ വീഡിയോ കാൾ ചെയ്താണ് മോഹൻലാൽ ആശംസ അറിയിച്ചത്.അഞ്ചുതലമുറകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുമ്പോഴാണ് കൊച്ചി തൈക്കൂടം സ്വദേശി മേരിയമ്മ മനസിലെ ആഗ്രഹം തുറന്നുപറഞ്ഞത്.ഇതുപോലൊരു പിറന്നാള്‍ സമ്മാനം തനിക്ക് ആദ്യമായി കിട്ടുകയാണെനന്നായിരുന്നു മേരിയമ്മയുടെ പ്രതികരണം.

മേരിയമ്മയുടെ മകനായ അഗസ്റ്റിന്റെ ഫോണിലേക്കാണ് മോഹന്‍ലാല്‍ വിളിച്ചത്. സിദ്ദിഖ് ഒരുക്കുന്ന ‘ബിഗ് ബ്രദറി’ന്റെ ലൊക്കേഷനില്‍ നിന്നാണ് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍ എത്തിയത്. താരത്തെ നേരിട്ട് കാണാനുള്ള താല്‍പര്യവും മേരിയമ്മ അറിയിച്ചു. കൊച്ചിയില്‍ എത്തുമ്പോള്‍ കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.ആശംസ പറയാനായി മകൻ അഗസ്റ്റിന്റെ ഫോണിലേക്ക് ആദ്യം വിളിച്ചപ്പോൾ മേരിയും മക്കളും തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ പ്രാർഥനയിലായിരുന്നു. പിന്നീടു ഫോണിൽ ലൈവായി വന്ന് മേരിയമ്മയ്ക്കു മോഹൻലാൽ ആശംസ നേർന്നു.

മോഹൻലാൽ അഭിനയിച്ച സിനിമകൾ ഒന്നും വിടാതെ കാണുന്നയാളാണ് മേരി. ആറാം തമ്പുരാൻ താൻ 15 തവണ കണ്ടിട്ടുണ്ടെന്ന് മേരിയമ്മ പറഞ്ഞപ്പോൾ എല്ലാവർക്കും അദ്ഭുതം. നൂറാം പിറന്നാൾ ദിവസം മേരിയമ്മയോടു സംസാരിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.ശേഷം ഒരു ചെറുചിരിയോടെ മറ്റൊരാഗ്രഹവും ലാലിനോട് പറഞ്ഞു, ‘നേരിട്ട് കാണണം’. കൊച്ചിയിൽ എത്തുമ്പോൾ കാണാമെന്ന്.തൈക്കൂടം സെന്റ് റാഫേല്‍ പളളിയിലായിരുന്നു പിറന്നാള്‍ കുര്‍മ്പാന. എട്ടുമക്കളുണ്ട് മേരിയമ്മയ്ക്ക്. മൂത്തമകള്‍ ബേബിക്ക് എണ്‍പത്തിരണ്ട് വയസുണ്ട്. അഞ്ച് തലമുറകളെ സാക്ഷിയാക്കി മേരിമുത്തശി കേക്ക് മുറിച്ചു. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമായി കേക്കുമുറിച്ചു നല്‍കിയപ്പോഴാണ് ആ ആഗ്രഹം മേരിമുത്തശി തുറന്നുപറഞ്ഞതും. മോഹന്‍ലാലിനെ ഒന്നു നേരിട്ടുകാണണം. ആ ആഗ്രഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തുറന്നുപറഞ്ഞത് ഇപ്പോൾ മാത്രം.

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ കടുത്ത ആരാധികയായ മേരിയെക്കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന ലേഖനത്തിലൂടെയാണ് മോഹന്‍ലാല്‍ അറിയുന്നത്. ആശംസ പറയാനായി മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളും കാണുന്നമേരിയമ്മ ‘ആറാം തമ്പുരാന്‍’ 15 തവണ കണ്ടതായി പറയുന്നു. അമ്മ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ദിവസം തന്നെ അമ്മയോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

mohanlal wished a happy birthday to his fan

More in Malayalam

Trending

Recent

To Top