Malayalam Breaking News
ബാലഭാസ്‌കറിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍….. വിവാഹ ചിത്രങ്ങള്‍ കാണാം
ബാലഭാസ്‌കറിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍….. വിവാഹ ചിത്രങ്ങള്‍ കാണാം
ബാലഭാസ്‌കറിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍….. വിവാഹ ചിത്രങ്ങള്‍ കാണാം
വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ത്ത പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ മലയാളിക്കരയെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് യാത്രയായത്. കുട്ടിക്കാലം മുതല്‍ക്കെ വയലിനെയും സംഗീതത്തെയും പ്രണയിച്ച ബാലഭാസ്‌കര്‍ ലക്ഷ്മിയെയും പ്രണയിച്ചിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്തായിരുന്നു ബാലഭാസ്‌കറും ലക്ഷ്മിയും പരിചയപ്പെടുന്നതും സുഹൃത്തുക്കളായതും ഒടുവില്‍ പ്രണയത്തിലായതും. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ തന്നെ വിവാഹിതനാകുകയായിരുന്നു ബാലഭാസ്‌കര്‍. 22ാം വയസിലാണ് ബാലു ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അന്ന് ബാലഭാസ്‌കര്‍ എം.എ. സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ലക്ഷ്മിയും അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ഥിനിയായിരുന്നു. 2000 ഡിസംബര്‍16 ന് എതിര്‍പ്പുകളെയെല്ലാം നിഷ്പ്രഭമാക്കി ബാലഭാസ്‌കര്‍ ലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.
ഈ വിവാഹം നടക്കുന്നതിനായി ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിരുന്നു ബാലഭാസ്‌കറിന്. വീട്ടുകാര്‍ തന്നെയായിരുന്നു തടസ്സം. ബാലഭാസ്‌കറുമായി പ്രണയത്തിലാകുന്ന സമയത്ത് ലക്ഷ്മിയുടെ വീട്ടില്‍ ലക്ഷ്മിയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. ഈ സമയത്ത് ബാലഭാസ്‌കര്‍ തന്റെ ട്യൂഷന്‍ അധ്യാപകനെ കൂട്ടുപിടിച്ചാണ് ലക്ഷ്മിയുടെ വീട്ടിലെത്തുന്നത്. എന്നാല്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ബാലു ലക്ഷ്മിയുടെ അടുത്തെത്തിയിട്ട് പറഞ്ഞു, ലക്ഷ്മിയ്ക്ക് രണ്ട് ചോയിസാണ്. ഒന്ന് തിരിച്ച് വീട്ടിലേയ്ക്ക് പോകാം. അല്ലെങ്കില്‍ നമ്മുക്ക് ഒന്നിച്ച് ജീവിക്കാന്‍ ശ്രമിക്കാം. ഇനി തിരിച്ചു വീട്ടിലേയ്ക്കാണ് പോകുന്നതെങ്കില്‍ ഇനി കോളേജിലേയ്ക്ക് വരാനാകില്ല. എന്നോടൊപ്പമാണ് വരുന്നതെങ്കില്‍ പട്ടിണി വരുത്താതെ നോക്കിക്കോളാം എന്നും ബാലഭാസ്‌കര്‍ ലക്ഷ്മിയ്ക്ക് ഉറപ്പു നല്‍കി.
ബാലഭാസ്‌കറുടെ വിയോഗത്തില്‍ മലയാളികള്‍ ഒന്നടങ്കം വേദനിക്കുന്ന ഈ സാഹചര്യത്തില്‍ ബാലഭാസ്‌കര്‍ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ബാലഭാസ്‌കറുടെയും ലക്ഷ്മിയുടെയും വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Balabhaskar wedding pictures
