Connect with us

നടി ആശാ ശരത്തിന് ഇത് കന്നിവോട്ട്; നല്ലത് ചെയ്യാൻ കഴിവുള്ളവർ വിജയിക്കണമെന്ന് നടി..

Interesting Stories

നടി ആശാ ശരത്തിന് ഇത് കന്നിവോട്ട്; നല്ലത് ചെയ്യാൻ കഴിവുള്ളവർ വിജയിക്കണമെന്ന് നടി..

നടി ആശാ ശരത്തിന് ഇത് കന്നിവോട്ട്; നല്ലത് ചെയ്യാൻ കഴിവുള്ളവർ വിജയിക്കണമെന്ന് നടി..

കന്നിവോട്ട് രേഖപ്പെടുത്തി നടി ആശാ ശരത്ത്. പെരുമ്പാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 86-ാം നമ്പർ ബൂത്തിലെത്തിയാണ് നടി തൻ്റെ കന്നി സമ്മതി ദാന അവകാശം വിനിയോഗപ്പെടുത്തിയത്. അച്ഛൻ കൃഷ്ണൻകുട്ടിയുടെ നിർബന്ധ പ്രകാരമാണ് ഇപ്പോൾ ആശാ ശരത്ത്വോട്ട് ചെയ്യാനെത്തിയത്. 

18-ാം വയസിൽ പ്രവാസ ലോകത്തേക്ക് പോയതിനായാണ് ഇക്കാലമത്രയും വോട്ട് ചെയ്യാൻ എത്താൻ കഴിയാതെ പോയത്. 82 വയസുള്ള അച്ഛൻ ഒരിക്കൽ പോലും വോട്ട് പാഴാക്കിയിട്ടില്ലെന്നും ഇപ്പോൾ ആശുപത്രിയിലെ ചികിത്സക്കിടയിൽ കഴിയുന്ന അച്ഛൻ ഡോക്ടറോട് പ്രത്യേക അനുവാദം വാങ്ങിയാണ് വോട്ട് ചെയ്യാനെത്തിയതെന്നും ആശാ ശരത് വ്യക്തമാക്കി. ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് തൻ്റെ അച്ഛനെ പോലുള്ളവരെന്നും ആശാ ശരത് പറയുന്നു. 

സിനിമാ ലോകത്തു നിന്നുള്ള സ്ഥാനാർഥികളിൽ നല്ലത് ചെയ്യാൻ കഴിവുള്ളവർ വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് ആശാ ശരത് പറഞ്ഞു. 

Asha sharath poll her first vote..

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top