Actress
ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയായി!; അണിഞ്ഞിരുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള സാരിയും മാലയും!
ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയായി!; അണിഞ്ഞിരുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള സാരിയും മാലയും!
മിനിസ്‌ക്രീനിലൂടെ എത്തി ബിഗ്‌സ്‌ക്രീനില്‍ തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരമാണ് ആശാ ശരത്ത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായുളള റോളുകളിലും നടി മോളിവുഡില്‍ അഭിനയിച്ചു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി എത്തിയ ആശയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ കുങ്കുമപ്പൂവ് ആയിരുന്നു. അഭിനയത്തിന് പുറമെ നര്‍ത്തകി എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ് താരം. നിരവധി സ്‌റ്റേജുകളില്‍ നൃത്തം അവതരിപ്പിച്ച് ആശാ ശരത്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.
കഴിഞ്ഞ കുറച്ചു നാളുകളായി ആശയുടെ മകള്‍ ഉത്തരയും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ വാര്‍ത്തയാണ്. മകള്‍ കൂടി സിനിമയിലേക്കെത്തുന്നത് എന്ന വാര്‍ത്തയായിരുന്നു എത്തിയത്. ആശയ്ക്ക് പിന്നാലെ ഉത്തരയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര അഭിനയിച്ചത്. ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര.
ഇപ്പോഴിതാ ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത് വിവാഹിതയായിരിക്കുകയാണ്. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. ആദിത്യ മേനോനാണ് ഉത്തരയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ലാല്‍, മനോജ് കെ ജയന്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. ചുവപ്പ് നിറത്തിലെ സാരിയില്‍ അതീവ സുന്ദരിയായാണ് ഉത്തര എത്തിയത്.
പച്ച നിറത്തിലെ സാരി ധരിച്ചാണ് ആശ ശരത് വിവാഹത്തിനെത്തിയത്. ചുവപ്പ് നിറത്തിലെ സാരിയിലാണ് ഉത്തരയെ കാണാനാവുക. അതിമനോഹരിയായി ഉത്തരെയേയും ആദിത്യയയേയും വിവാഹ വേദിയിലേക്ക് സ്വീകരിക്കുന്ന ആശ ശരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഉത്തരയെ അതീവസന്തോഷത്തോടെ നോക്കി നില്‍ക്കുകയാണ് ആശ ശരത്തും ഭര്‍ത്താവ് ശരത്തും. ഉത്തര, കീര്‍ത്തന എന്നീ രണ്ട് പെണ്‍മക്കളാണ് താരത്തിനുള്ളത്. ഉത്തരയുട വിവാഹ വസ്ത്രം സെലക്ട് ചെയ്യുന്നതിന്റെ വീഡിയോയും ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു. അതീവശ്രദ്ധയോടെ വിവാഹ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ആശ ശരത്തിനെ വീഡിയോയില്‍ കാണാം. പാട്ടും ഡാന്‍സുമൊക്കെയായി വളരെ ആഘോഷത്തോടെയാണ് ഇന്നലെ ഉത്തരയുടെ ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ നടന്നത്. ആശ ശരത്തിനൊപ്പം തന്നെയാണ് ഉത്തരയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഖെദ്ദ എന്ന ചിത്രത്തിലെ ഇരുവരുടേയും കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെയും ആദിത്യയുടേയും വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടിയടക്കമുള്ള മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഉത്തരയുടെ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉത്തരയുടെ വിവാഹ വിശേഷങ്ങളെ കുറിച്ച് ആശ ശരത്ത് തന്റെ യൂട്യൂബ് ചാനലായ ആശ ശരത് കുടുംബത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
ചുവപ്പ് നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായി ആണ് ആശ എത്തിയത്. കല്ലുകള്‍ പതിപ്പിച്ച ഹെവി വര്‍ക്ക് ലഹങ്കയില്‍ അതിസുന്ദരിയായി ഉത്തരയും എത്തി. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍. ഇവരില്‍ നിന്നും വ്യത്യസ്തമായി വെള്ളനിറത്തിലുള്ള സ്ലീവ്‌ലെസ് ലഹങ്ക അണിഞ്ഞ് കൊണ്ടായിരുന്നു കീര്‍ത്തന എത്തിയത്.
കഴുത്തില്‍ മാല ഇല്ലാതെ വലിയൊരു കമ്മലും കൈനിറയെ വളകളും അണിഞ്ഞെത്തിയ കീര്‍ത്തന തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധ കേന്ദ്രം എന്നതാണ് സത്യം. നിമിഷനേരം കൊണ്ട് കീര്‍ത്തന വേദിയില്‍ ഉള്ളവരുടെ മനം കവര്‍ന്നു. ഉത്തരയുടെ വിവാഹ നിശ്ചയം ആയിരുന്നുവെങ്കിലും എല്ലാവരും ശ്രദ്ധിച്ചത് കീര്‍ത്തനയെയായിരുന്നു. അമ്മയുടെ സൗന്ദര്യം അതേപോലെ തന്നെ പകര്‍ന്നുകിട്ടിയ രണ്ട് പെണ്‍കുട്ടികളാണ് അര്‍ച്ചനയും ഉത്തരയും എന്നാണ് പ്രേക്ഷകരെല്ലാം ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരെയും ഇവര്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.
കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ താരത്തിനുള്ളത്. മിക്ക ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഭാഗമാകാനും പ്രേക്ഷകരുടെ പ്രീതി നേടാനും കുറഞ്ഞ കാലം കാണ്ട് ആശാ ശരത്തിന് കഴിഞ്ഞു. കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തിയാണ് തനിക്ക് എല്ലാ ഭാഗ്യങ്ങളും കൊണ്ടു തന്നതെന്ന് ആശാ ശരത്ത് മുമ്പ് പറഞ്ഞിരുന്നു. വളരെ ബോള്‍ഡയതും നാടനായതുമായ കഥാപാത്രങ്ങളിലൂടെ പ്രീതി സമ്പാദിക്കാന്‍ താരത്തിന് കഴിഞ്ഞു.
ഫ്രൈഡേ എന്ന ഫിലിമിലൂടെയാണ് ആശാ ശരത്ത് സിനിമയിലേയ്ക്കു എത്തിയത്. പിന്നീട് കര്‍മ്മയോധ, അര്‍ദ്ധനാരി,ബഡി,സക്കറിയയുടെ ഗര്‍ഭിണികള്‍, ദ്രശ്യം, വര്‍ഷം,ആനന്ദം, അനുരാഗ കരിക്കിന്‍ വെള്ളം, തുടങ്ങിയനേകം ചിത്രങ്ങളില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളൊടൊപ്പം അഭിനയിക്കാന്‍ ആശ ശരത്തിന് അവസരം ലഭിച്ചു. നടിക്കുപരി നല്ല ഒരു ഡാന്‍സര്‍ കൂടിയാണ് താരം. മലയാളത്തിന് പുറേ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ താരം അഭിനയുച്ചു കഴിഞ്ഞു.ശരത്ത് വാര്യരെയാണ് ആശ ശരത്ത് വിവാഹം ചെയതത്.
